കര്‍ണാടകയില്‍ ഡികെ കളിയില്‍ തലപുകഞ്ഞ് ബിജെപി;ഗോമൂത്രം തളിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ ട്രോള്‍,ഡികെ ഫാന്‍ ഗ്രൂപ്പുകള്‍ ബിജെപിയെ പൊങ്കാലയിടുന്നു,ചുവടുമാറ്റി ചവിട്ടാന്‍ ബിജെപി,ഷാ തന്ത്രങ്ങള്‍ ഫലിക്കുമോ കാത്തിരുന്ന് കാണണം

ഒരു പക ഉണ്ടായിരുന്നതങ്ങ് വീട്ടി അതില്‍ നെഞ്ചുംവിരിച്ച് ഡികെ നില്‍ക്കുമ്പോള്‍ അടിയേറ്റിരുന്നത് ബിജെപി. കര്‍ണാടക നിയമസഭാ മുറ്റത്ത് ഗോമൂത്രം തളിച്ച കോണ്‍ഗ്രസ് നടപടി ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുന്നു. സോഷ്യല്‍മീഡിയയില്‍ ഡികെ ഗ്രൂപ്പ് ബിജെപിയെ ട്രോളുകയാണ്. കര്‍മാടക തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടക്കുമ്പോള്‍ ശിവകുമാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോമൂത്രം ഉപയോഗിച്ച് നിയമസഭ ഗോമൂത്രവും ഡെറ്റോളും ഉപോയഗിച്ച് വൃത്തിയാക്കുമെന്ന്. കഴിഞ്ഞ ദിവസം ഗോമൂത്രം തളിച്ച് നിയമസഭ വൃത്തിയാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഡികെ പക്ഷം ബിജെപിയെ പരിഹസിക്കാന്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്.
നിയമസഭാ മുറ്റത്ത് ഗോമൂത്രം തളിച്ചതിലൂടെ നടപ്പായിരിക്കുന്നത് ശിവകുമാറിന്റെ വാശിയാണ്. തേങ്ങയുടയ്ക്കുകയും ചെയ്തു. ബിജെപിയുടെ അഴിമതി രാഷ്ട്രീയത്തിന് അന്ത്യമായെന്നും അവര്‍ ചെയ്ത അഴിമതികള്‍ കഴുകി കളയുകയാണെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു. മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇതുപോലൊരു രാഷ്ട്രീയ പക ഉണ്ടാകില്ല. കോണ്‍ഗ്രസെന്നല്ല ഡികെയെന്ന ഒറ്റ വ്യക്തിയോടുള്ള പോരിനാണ് ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. ഗോമൂത്രം തളിച്ച് വൃത്തിയാക്കുമെന്ന ഡികെയുടെ അന്നത്തെ പ്രഖ്യാപനം
പുഞ്ചിരിയോടെ ഷാ തള്ളിക്കളഞ്ഞു. കാരണം അമിത ആത്മവിശ്വാസമായിരുന്നു ബിജെപിയ്ക്ക്. എന്നാല്‍ ചുവടുകള്‍ പിഴച്ചപ്പോള്‍ മുതല്‍ നെട്ടോട്ടമായി. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ട് പോയി എന്ന് മോദിക്കും ഷായ്ക്കും വ്യക്തമായിരുന്നു. എന്നാല്‍ അവസാനം വരെ പോരാടി ബിജെപി അവരുടെ ബലം കാണിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ പോരാട്ടം ചെറുക്കനായില്ല അടിയറവ് പറഞ്ഞു. മുഖ്യമന്ത്രി കസേരയില്‍ സിദ്ധരാമയ്യ ആണെങ്കിലും ബുദ്ധികേന്ദ്രം ശിവകുമാറാണ്. മോദിയ്ക്കല്ല അമിത് ഷായ്ക്കാണ് ഡികെയോട് കട്ടക്കലിപ്പ്. കാരണം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി തല ഷാ ആയിരുന്നു. എന്നാല്‍ ഇത്തവണ ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ഡികെയ്ക്ക് മുന്നില്‍ ചെലവായില്ല. അതുകൊണ്ട് ഷായ്ക്ക് ക്ഷീണം കൂടുതലാണ്. ഡികെയെ ഒതുക്കാനുള്ള ഉദ്യമം ഏറ്റെടുത്തിരിക്കുന്നതും അമിത്ഷാ. ഓപ്പറേഷന്‍ താമര മാറി ഓപ്പറേഷന്‍ ഡികെ എന്ന തന്ത്രവുമായ് രംഗത്തുള്ളതും ഷായാണ്.
ബിജെപിയില്ലാത്ത ദക്ഷിണേന്ത്യ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിച്ചിരുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിയുടെ അഴിമതി ഭരണം ജനങ്ങള്‍ തള്ളി എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ബിജെപി ഭരണത്തെ 40 ശതമാനം സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ലഭിക്കുന്നതിന് കരാറുകാര്‍ മന്ത്രിമാര്‍ക്കും മറ്റു ബിജെപി നേതാക്കള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണം എന്ന വെളിപ്പെടുത്തലാണ് ഈ പരിഹാസത്തിന് കാരണം. ചില കരാറുകാര്‍ തന്നെയാണ് വിവരം പരസ്യമാക്കിയത്. എന്നാല്‍ ഇക്കാര്യം ബിജെപി തള്ളിയിരുന്നു.
കര്‍ണാടകയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തുടരെ തുടരെ ജനപ്രിയ തീരുമാനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നു. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ, . ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകള്‍ക്ക് അവരുടെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളോടൊപ്പം നിന്ന് വിശ്വാസം തിരികെ പിടിക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഒരിക്കല്‍ ഉണ്ടായ പിഴവ് ആവര്‍ത്തിക്കരുത് അതിന് ഡികെ സ്‌റ്റൈല്‍ സിദ്ധരാമയ്യ നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha

























