തെലങ്കാനയില്‍ സൂര്യപേട്ട് ജില്ലയില്‍ കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസ്സുകാരിക്ക് കഴുത്തില്‍ വിന്‍ഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം

സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... സൂര്യപേട്ട് ജില്ലയില്‍ കാറിനു പിന്‍സീറ്റിലിരുന്ന ഒന്‍പതു വയസ്സുകാരിക്ക് കഴുത്തില്‍ വിന്‍ഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിന്‍ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണു മരിച്ചത്.
അശ്രദ്ധമായി ഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ തല പുറത്തേയ്ക്കിട്ടിരുന്ന കുട്ടിയുടെ കഴുത്തില്‍ അമര്‍ന്നു. എന്നാല്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചില്‍ കേട്ടില്ല.
വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ നിന്നു മടങ്ങാനായി തുടങ്ങുമ്പോഴാണു സംഭവം ശ്രദ്ധയില്‍പെടുന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha

























