തിരഞ്ഞെടുപ്പ് കഴിഞ്ഞു...പക്ഷെ പിടിവലി കഴിഞ്ഞില്ല...മുഖ്യമന്ത്രിപദത്തിന്റെ പങ്കുവെക്കലിനെ പറ്റി ഒന്നും മിണ്ടരുത്.... കർണാടക പിസിസിയുടെതാണ് നിർദ്ദേശം....അടുത്ത അടി പൊട്ടിയോയെന്ന് വിലയിരുത്തൽ, എല്ലാവരെയും നിലക്ക് നിർത്തി ഡി കെ ശിവകുമാറും രംഗത്ത്...

തിരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞു കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും , ഇപ്പോഴും അല്ലറ ചില്ലറ പിടിവലികൾ നടന്നുകൊണ്ട് ഇരിക്കുന്നുണ്ട് എന്നുള്ളത് പറയാതെ ഇരിക്കാൻ വയ്യല്ലോ...കർണാടക കോൺഗ്രസിലെ അഭിപ്രായ ഭിന്നതയെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം. പുതിയ സർക്കാറിന്റെ അധികാരം പങ്കുവെയ്‌ക്കുന്ന കാര്യത്തെ പറ്റി വിവാദങ്ങൾക്ക് വഴിവെക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നാണ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിപദത്തിന്റെ പങ്കുവെക്കലിനെ പറ്റി ഒന്നും മിണ്ടരുത്. കർണാടക പിസിസിയുടെതാണ് നിർദ്ദേശം.ആദ്യ രണ്ടര കൊല്ലം സിദ്ധരാമയ്യയെയും തുടർന്നുള്ള രണ്ടരകൊല്ലം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പക്ഷത്ത് നിന്നുള്ള പ്രമുഖനും നിലവിലെ ക്യാബിനെറ്റ് മന്ത്രിയുമായ എം.ബീ പാട്ടീൽ നടത്തിയ പ്രസ്താവന പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും സിദ്ധരാമയ്യ തന്നെയാകും തുടർച്ചയായി അഞ്ചുകൊല്ലം ഭരിക്കുക എന്നായിരുന്നു പാട്ടീലിന്റ പ്രസ്താവന. ഇതിനെതിരെ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് രംഗത്ത് വന്നതോടെ രംഗം കൂടുതൽ കലുഷിതമായി. ഇതോടെ കർണാടക കോൺഗ്രസിൽ വലിയ വിവാദങ്ങൾക്ക് തുടക്കമായി.
പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഡൽഹി സന്ദർശിക്കുകയാണ്.എന്നാൽ ഇതിനിടയിൽ ഇരുപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്.ഇതോടെയാണ് ഡി കെ വടിയെടുത്ത്...ചുമ്മാ മറ്റുളവർക്ക് പറഞ്ഞു പരിഹസിക്കാൻ ഉള്ളവരായി മാറാതെ ഇരിക്കുന്നതാവും കോൺഗ്രസിനും നല്ലത്,..അടിത്തറ ഇളകാതെ നോക്കേണ്ടത് നേതാക്കളുടെ ആവശ്യമാണ്, അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നതാവും നല്ലത്, അവരുടെ വാ മൂടി കെട്ടുന്നതാവും നല്ലത്...കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായി സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ചൊവ്വാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. കർണാടകയിലെ മുൻ ബി.ജെ.പി ഭരണത്തിൻ കീഴിലെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി.കെ. ശിവകുമാർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് പുതിയ കോൺഗ്രസ് സർക്കാർ പോലീസ് വകുപ്പിൽ ഒരുകാരണവശാലും ‘കാവിവൽക്കരണം‘“ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
“നിങ്ങൾ പോലീസ് വകുപ്പിനെ കാവിവൽക്കരിക്കാനാണോ ശ്രമിക്കുന്നത് ? അതോ കാവിവല്‍കരിക്കാന്‍പോവുകയാണോ? നമ്മുടെ സർക്കാരിൽ ഇത് അനുവദനീയമല്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ പോലീസ് വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയേന്തി പ്രവർത്തിക്കണമെന്നും ഡി.കെ ശിവകുമാർ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.“ഞങ്ങളുടെ സർക്കാരിൽ പോലീസ് വകുപ്പിൽ കാവിവൽക്കരണം ഒരുകാരണവശാലും ഞങ്ങൾ അനുവദിക്കില്ലെന്നു,” എന്നും ഡി. കെ ശിവകുമാർ പറഞ്ഞ വാക്കുകൾ ശ്രേധേയമായിരുന്നു..അതുകൊണ്ട് തന്നെ പുറത്ത് മറ്റുള്ള കാര്യങ്ങൾ എല്ലാം വളരെ ക്ലീൻ ആക്കി ചെയ്യാൻ ശ്രമിക്കുന്നതിനോടപ്പം തന്നെ സ്വന്തം പാർട്ടിയിലെ നേതാക്കൾക്കിടയിലും ശുദ്ധി കലശം നടത്തേണ്ടി വന്നാൽ നടത്താൻ ഡി കെ തയാറാവണം..
https://www.facebook.com/Malayalivartha

























