1947 ൽ അധികാര കൈമാറ്റത്തിനോടനുബന്ധിച്ച്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടി; ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത് ഇങ്ങനെ! ലോക്സഭ സ്പീക്കറുടെ ചെയറിനടുത്ത് സ്ഥാപിക്കുന്ന ചെങ്കോലിന്റെ കഥ

പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരു ചെങ്കോൽ കൂടെ സ്ഥാപിക്കുകയാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി. ലോക്സഭ സ്പീക്കറുടെ ചെയറിനടുത്തായിരിക്കും ചെങ്കോൽ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന ഈ ചെങ്കോലിന് പിന്നിൽ യുഗങ്ങളുമായി ബന്ധപ്പെട്ട പാരമ്പര്യമുണ്ട്. എന്താണ് ഈ ചെങ്കോലിന് പിന്നിലുള്ള കഥയെന്ന് നോക്കാം,
1947 ൽ അധികാര കൈമാറ്റത്തിനോടനുബന്ധിച്ച്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയതാണ് ചെങ്കോൽ.ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അധികാര കൈമാറ്റം എങ്ങനെ സൂചിപ്പിക്കണമെന്ന് അന്ന് പ്രധാനമന്ത്രിയാകാനിരുന്ന ജവഹർലാൽ നെഹ്റുവിനോട് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട്ബാറ്റൻ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോൽ എന്ന അധികാര മുദ്രയിലേക്ക് രാജ്യമെത്തുന്നത്.അന്നത്തെ ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയെയാണ് നെഹ്റു ഇക്കാര്യത്തിൽ സമീപിച്ചത്.
തുടർന്ന് സി. രാജഗോപാലാചാരി അടക്കമുള്ളവരുടെ ഉപദേശപ്രകാരമാണ് തമിഴ് ചോള വംശത്തിന്‍റെ പാരമ്പര്യപ്രകാരം അധികാരം കൈമാറാനായി ഉപയോഗിക്കുന്ന ചെങ്കോൽ അധികാര കൈമാറ്റത്തിനായി ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായത്.5 അടി നീളത്തിലാണ് ഇത് നിർമ്മിച്ചത്. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ രൂപം കൊത്തിയ നിരവധി കൈപ്പണികളോടു കൂടിയ സ്വർണ ചെങ്കോൽ നിർമിച്ചത്. തമിഴിൽ ചെങ്കോൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് സമ്പത്തിനെയാണ്.
തീവ്രമായ ഗവേഷണത്തിന് ശേഷമാണ് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോൽ തിരഞ്ഞെടുത്തതെന്ന് അമിത് ഷാ പറഞ്ഞു.പുതിയ പാർലമെന്റിൽ സ്പീക്കറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുന്നത്. നവ ഇന്ത്യ കെട്ടിപ്പെടുക്കുന്നതില്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും നാഗരികതയെയും ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള മനോഹരമായ ശ്രമത്തിനോടനുബന്ധിച്ച് കൂടെയാണ് ചെങ്കോൽ സ്ഥാപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























