ഓസ്‌ട്രേലിയയിലെ തന്റെ പരിപാടിയില്‍ അവിടുത്തെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാത്രമല്ല, പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തു; അതാണ് ജനാധിപത്യത്തിന്റെ ശക്തി; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കുള്ള പരോക്ഷ മറുപടി?

പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുകയാണ്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി നിൽക്കുകയാണ് , പ്രതിപക്ഷ പാർട്ടികൾ . കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, അടക്കം 19 പാർട്ടികൾ ഈ കാര്യമറിയിച്ച് കൊണ്ടുള്ള സംയുക്ത പ്രസ്താവന പുറത്ത് ഇറക്കി.എന്നാൽ ഇപ്പോൾ ഇതാ ഇത്തരത്തിൽ പ്രതിപക്ഷം തിരിഞ്ഞ് നിൽക്കുന്നതിനിടയിൽ, പ്രധാനമന്ത്രിയുടെ ചില വാക്കുകൾ വളരെ ശ്രദ്ധേയമാകുകയാണ് .
ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളൾക്കുള്ള പരോക്ഷ മറുപടിയായി ഇത് വ്യാഖ്യാനിപ്പെട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ സമൂഹത്തെ കണ്ട ആ തന്റെ പരിപാടിയില്‍ അവിടുത്തെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാത്രമല്ല, പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തു അതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അവരെല്ലാവരും ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ ഒന്നായി പങ്കെടുത്തുവെന്നും ', അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ പ്രതിപക്ഷത്തിനുള്ള മറുപടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജപ്പാന്‍, പപ്പുവാ ന്യൂഗിനിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു . ന്യൂഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ബി.ജെ.പി. വമ്പൻ സ്വീകരണമൊരുക്കിയിരുന്നു . ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മോദിയെ പൂമാലയണിയിച്ചാണ് സ്വീകരിച്ചത് .
അതേസമയം പ്രതിപക്ഷം വിട്ടു നിൽക്കുന്നതിൽ അമിത് ഷായും മറുപടി പറഞ്ഞിരുന്നു. പുതിയ ഇന്ത്യയെ നമ്മുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന അവസരമാണിതെന്നും, രാഷ്ട്രീയവുമായി ഈ അവസരത്തെ ബന്ധിപ്പിക്കരുതെന്നും, പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.ചടങ്ങിലേക്ക്, എല്ലാ പാർട്ടികളെയും ക്ഷണിക്കുന്നതായും അമിത്ഷാ അറിയിച്ചു.
കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടിക സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയിരുന്നു. പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha

























