മൂന്നുവയസുകാരി കാര്‍ കയറി ദാരുണമായി കൗല്ലപ്പെട്ട സംഭവത്തില്‍ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍

പാര്‍ക്കിംഗ് ഏരിയയില്‍ കിടന്നുറങ്ങിയ മൂന്നുവയസുകാരി കാര്‍ കയറി ദാരുണമായി കൗല്ലപ്പെട്ട സംഭവത്തില്‍ കാര്‍ ഓടിച്ചയാള്‍ അറസ്റ്റിലായി. ഹൈദരാബാദിന് സമീപം ഹയാത് നഗറിലാണ് സംഭവം. ലക്ഷ്മി എന്നുപേരുള്ള കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ച ഹരിരാമകൃഷ്ണ എന്നയാളാണ് അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റിന് സമീപം ജോലിക്കെത്തിയ യുവതിയുടെ കുഞ്ഞാണ് മരിച്ചതെന്നാണ് വിവരം.
പുറത്ത് കനത്ത ചൂടായതിനാല്‍ കുഞ്ഞിനെ പാര്‍ക്കിംഗ് ഏരിയയില്‍ കിടത്തുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. നിലത്ത് തുണിവിരിച്ച നിലയിലാണ് കുഞ്ഞ് കിടന്നിരുന്നത്. ഇതിനിടെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരികൃഷ്ണ പതിവുപോലെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്നതിനിടെ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.
മുന്നോട്ടെടുക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് വാഹനം കയറിയത് മനസിലാക്കിയ ഹരികൃഷ്ണ ഉടന്‍ തന്നെ കാര്‍ പിന്നോട്ടെടുത്തു. പിന്നാലെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. സ്ഥിരം കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണെന്നും കുഞ്ഞ് കിടന്നത് കണ്ടില്ലെന്നുമാണ് ഹരികൃഷ്ണ പൊലീസിന് നല്‍കിയ മൊഴി. കുഞ്ഞിനെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























