Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

തിരഞ്ഞെടുപ്പില്‍ കിങ് മേക്കറാവുമെന്നു കരുതിയിരുന്ന ജെഡിഎസ് ആകട്ടെ പത്തൊന്‍പത് സീറ്റില്‍ ഒതുങ്ങി. ബിജെപിയോടോ , കോണ്‍ഗ്രസിനോട് സഖ്യം സ്ഥാപിച്ച് ഭരണത്തിലേറാന്‍ തയ്യാറാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. തികച്ചും ഒറ്റപ്പെട്ട ജെഡിഎസ് കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ മാത്രമല്ല ദേശീയ പ്രതിപക്ഷ സഖ്യത്തോടും കൂട്ടുകൂടാന്‍ തയ്യാറല്ലെന്നാണ് മുന്‍പ്രധാമന്ത്രി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്

26 MAY 2023 11:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറ്റ കനത്ത തോല്‍വി ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ബിജെപി മോഹം ഇല്ലാതാകുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന കക്ഷികളെ തേടികൊണ്ടിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കിങ് മേക്കറാവുമെന്നു കരുതിയിരുന്ന ജെഡിഎസ് ആകട്ടെ പത്തൊന്‍പത് സീറ്റില്‍ ഒതുങ്ങി. ബിജെപിയോടോ , കോണ്‍ഗ്രസിനോട് സഖ്യം സ്ഥാപിച്ച് ഭരണത്തിലേറാന്‍ തയ്യാറാണെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. തികച്ചും ഒറ്റപ്പെട്ട ജെഡിഎസ് കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ മാത്രമല്ല ദേശീയ പ്രതിപക്ഷ സഖ്യത്തോടും കൂട്ടുകൂടാന്‍ തയ്യാറല്ലെന്നാണ് മുന്‍പ്രധാമന്ത്രി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് മന്ദിര ഉത്ഘാടനത്തിന് പങ്കെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിയ്ക്കുകയും ചെയ്തിരിക്കുന്നു.

ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിക്കുന്നു. ഇത് മോദിയുടെ വ്യക്തിപരമായ ചടങ്ങല്ല. മറിച്ച് രാഷ്ട്രത്തിന്റേതാണ്.ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. അത് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ഓഫിസല്ല. മുന്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്കും രാജ്യത്തെ പൗരനെന്ന നിലയ്ക്കുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും വ്യക്തമാക്കി. നേരത്തേ, രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ദേവെഗൗഡ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനാണ് പിന്തുണ നല്‍കിയത്. ദളിന്റെ കേരള ഘടകമാകട്ടെ പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥിക്കൊപ്പവും നിന്നു.

എന്നാല്‍ 19 കക്ഷികളോടൊപ്പം ജെഡിഎസും, ഉത്തര്‍ പ്രദേശിലെ മായാവതിയും ചേരുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാര സ്വാമിക്കും, മകനുമെതിരെയുള്ള കേസുകള്‍ അമിത് ഷാ കുത്തി പൊക്കിയിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരം. അമതി ഷാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇഡിയെ ചുമതലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ദേവഗൗഡയുടെ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. അനധികൃത സ്വത്ത് സമ്പാദനമെന്ന വജ്രായുധം പ്രയോഗിച്ച് ജെഡിഎസിനെ തളര്‍ത്താനുള്ള തയ്യാറെടുപ്പിന് കേന്ദ്രം ശക്തമായി മുന്നോട്ടു പോവുകയാണ്. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ജെഡിഎസ് ബിജെപിയ്‌ക്കൊപ്പം നിറുത്തി കര്‍ണാടകയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികളൊന്നും ബിജെപിയ്‌ക്കൊപ്പം ചേരാനില്ലാത്ത സാഹചര്യത്തിലാണ് ബിജെപി , ജെഡിഎസിനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നത്.

പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണു ലക്ഷ്യമിടുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലാണു പാര്‍ലമെന്റ്. അവിടെ രാഷ്ട്രപതിക്കാണു പ്രഥമസ്ഥാനം. അഹങ്കാരം നിറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പാരമ്പര്യത്തെ തകിടംമറിക്കുകയാണെന്നും ഖര്‍ഗെ ആരോപിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം, കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പ്രതിപക്ഷം ഇന്ധനമാക്കുകയാണ്. രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചു ചടങ്ങു ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ എന്നിവയടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ പാര്‍ലമെന്റില്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിന്റെ തുടര്‍ച്ചയാണ് ബഹിഷ്‌കരണ തീരുമാനം. ഒറ്റയ്‌ക്കൊറ്റയ്ക്കു നിലപാടെടുക്കാതെ, സംയുക്ത പ്രസ്താവനയിലൂടെയാണ് 19 കക്ഷികള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

 രാഷ്ട്രപതിയും 2 സഭകളും ചേര്‍ന്നതാണ് പാര്‍ലമെന്റ് എന്നു ഭരണഘടന വ്യക്തമാക്കുന്നു. രാഷ്ട്രപതിയെ ഒഴിവാക്കി പാര്‍ലമെന്റിനു പ്രവര്‍ത്തിക്കാനാവില്ല. എന്നിട്ടും അവരെ ഒഴിവാക്കി മോദി സ്വയം ഉദ്ഘാടനം നിര്‍വഹിക്കാനൊരുങ്ങുകയാണ്. ജനാധിപത്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതു പ്രധാനമന്ത്രിക്കു പുതുമയല്ല. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷാംഗങ്ങളെ പാര്‍ലമെന്റില്‍നിന്നു മുന്‍പ് അയോഗ്യരാക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്തു. മഹാമാരിയുടെ കാലത്താണ് വന്‍ തുക ചെലവിട്ട് പുതിയ മന്ദിരം നിര്‍മിച്ചത്. ജനങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയായിരുന്നു ഇതെന്നും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ഉദ്ഘാടനച്ചടങ്ങു രാഷ്ട്രീയവല്‍ക്കരിക്കരുത്. കേന്ദ്ര സര്‍ക്കാര്‍ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നാണ്  അമിത് ഷാ പ്രതികരിച്ചിരിക്കുന്നത്. എന്തായാലും പ്രതിപക്ഷ കക്ഷികള്‍ ഒരേ ചേരിയിലേയ്ക്ക് ചേക്കേറുന്നത് തടയാന്‍ ബിജെപി പതിനെട്ടടവും പയറ്റുകയാണ്. അതിനായി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ശ്കതമായ നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാരും കച്ചമുറുക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (3 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (28 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (54 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (1 hour ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends