കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലക്ഷ്മി ഹെബ്ബാള്‍ക്കറാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി

കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാര്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ അടക്കം കര്‍ണാടക സര്‍ക്കാരിലെ ആകെ പ്രാതിനിധ്യം 34 ആകും.
ബിജെപി വിട്ട് കൂറുമാറി എത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച ലക്ഷ്മണ്‍ സാവധിയ്ക്കും മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ക്കും മന്ത്രിസഭയില്‍ സ്ഥാനമില്ല. ലക്ഷ്മി ഹെബ്ബാള്‍ക്കറാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി. ശനിയാഴ്ച്ച 11.30ന് രാജ് ഭവനില്‍ വെച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ച ടങ്ങിന് ശേഷം വകുപ്പ് വിഭജനമുണ്ടാകുമെന്നാണ് വിവരം.
അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അരങ്ങേറിയിട്ടുണ്ടായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ഡി.കെ ശിവകുമാര്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
"
https://www.facebook.com/Malayalivartha
























