ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യം; ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി; ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്

പറന്നുയർന്ന് എൻവിഎസ് 01. വിക്ഷേപണം വമ്പൻ വിജയകരം. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യം അതീവ സന്തോഷത്തിലാണ് . ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് വിക്ഷേപിച്ചത് .
ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. തദ്ദേശീയ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണമാണ് ജിഎസ്എൽവി എഫ് 12 ദൗത്യം. എൻവിഎസ് 01 ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും പ്രധാനപ്പെട്ടതാണ് ഈ വിക്ഷേപണം. ഇന്ത്യയുടെ നാവിക് ശൃംഖലയിൽ ഏഴ് ഉപഗ്രഹങ്ങൾ അടങ്ങുന്നുണ്ട്.
എൻവിഎസ് ശ്രേണിയിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങൾ കൂടിയെത്തിയാൽ നാവിക് കൂടുതൽ കാര്യക്ഷമമായി മാറും .നാസ ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ മുതൽ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആർഎസ്എസ് ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ ജിഎസ്എൽവിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണത്തെ വിജയം ഈ ദൌത്യങ്ങൾക്ക് കൂടി കരുത്ത് പകരുന്നുണ്ട്.
https://www.facebook.com/Malayalivartha
























