മണിപ്പൂരില്‍ പിടിയിലായ മൂന്ന് അക്രമികളില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പിടിയിലായ മൂന്ന് അക്രമികളില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും. മണിപ്പൂരില്‍ കലാപവും അക്രമവും തുടരുകയാണ്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു.
അക്രമികള്‍ സെറോവിലും സുഗുനുവിലും നിരവധി വീടുകള്‍ക്ക് തീയിട്ടു. ആയുധങ്ങളുമായി ഭീകരര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല്‍പ്പത് ഭീകരരെ വെടിവച്ച് കൊന്നതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു.
അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്താനിരിക്കെയാണ് അക്രമികളെ സൈന്യം പിടികൂടിയത്. ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ നാലുപേര്‍ കാറില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അക്രമികള്‍ പിടിയിലായത്.
സൈനികരെത്തി കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ അകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയാണ് സൈനികര്‍ ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍, ഇന്‍സാഫ് റൈഫിള്‍ എന്നിവയുള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























