Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അതിർത്തിയിൽ ഇന്ത്യയ്ക്ക് മുട്ടൻ പണിയുമായി ചൈന... അതേ നാണയത്തിൽ തിരിച്ചടിച്ച് രാജ്യം... LACക്കടുത്ത് ചൈനീസ് ഗ്രാമങ്ങൾ

29 MAY 2023 07:03 PM IST
മലയാളി വാര്‍ത്ത

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷ​മേ​ഖ​ല​ക​ളി​ൽ അ​വ​കാ​ശ​ത്ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ഡേ​പ്സാം​ഗ്, ഡേം​ചോ​ക്ക് മേ​ഖ​ല​ക​ളി​ലെ പ​ട്രോ​ളിം​ഗ് പു​നരാ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ക​ര​സേ​ന. ഡേ​പ്സാം​ഗി​ലെ പ​ട്രോ​ളിം​ഗി​നു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ചൈ​ന പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ര​സേ​ന ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ചർച്ചകൾ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നത് ഇപ്പോഴും അതുപോലെ തുടരുകയാണ്.

നിലവിൽ പിന്നെയും നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന മാതൃക ഗ്രാമങ്ങൾ' നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട് ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ഹിമാചൽ–ഉത്തരാഖണ്ഡ് അതിർത്തികളിലും അരുണാചൽ–സിക്കിം അതിർത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.

മുൻ കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലകൾ ഉണ്ടായ ബരാഹോട്ടിക്ക് സമീപത്താണ് ചൈന ഗ്രാമങ്ങൾ നിർമ്മിക്കുന്നത്. കഴിഞ്ഞ 100 ദിവസമായി നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ബഹുനില ബ്ലോക്കുകളിലായി 300-400 വീടുകളാണ് നിർമ്മിക്കുന്നത്. മാത്രമല്ല ഇവിടെ ചൈന നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്.

മധ്യ-കിഴക്കൻ മേഖലയിലെ, നിയന്ത്രണ രേഖയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറി ചൈന പുതിയ പോസ്റ്റുകൾ നിർമ്മിച്ചതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മന, നീതി, തങ്‌ല പ്രദേശങ്ങളിലും ചൈന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്സ് നിർമാണവും നടക്കുന്നുണ്ട്.

തോലിംഗ് ഏരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ഒരു ഗ്രാമം നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനടുത്തായിട്ടാണ് സൈനിക സമുച്ചയത്തിന്റെ നിർമ്മാണം. രണ്ട് സ്ഥലങ്ങളിലെയും കെട്ടിടങ്ങളുടെ പണികൾ പൂർത്തിയായെന്നും റിപ്പോർട്ടിൽ പറയുന്നു. അരുണാചലിൽ കാമെങ് മേഖലയിൽ 2 ഗ്രാമങ്ങൾ നിർമിച്ചു.

അരുണാചലിൽ, കമെങ് പ്രദേശത്തിന് എതിർവശത്തും 41 ഓളം പാർപ്പിട യൂണിറ്റുകളും സൗരോർജ്ജ വിളക്കുകളും അടങ്ങുന്ന ഗ്രാമങ്ങൾ ചൈന നിർമ്മിച്ചിട്ടുണ്ട്. ഇവിടെ മെൻബ വംശജരായ കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്. മെൻബ വംശീയ സമൂഹത്തിൽ നിന്നുള്ള 200 ഓളം നിവാസികളും ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മറ്റ് പല സ്ഥലങ്ങളിലെയും പോലെ തന്നെ ഗ്രാമത്തിനോട് ചേർന്ന് സിസിടിവികളും WATCH TOWERS ഉൾപ്പെടെയുള്ള സൈനിക ബഹുനില സമുച്ചയങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇത് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്താനാണ്. ഹിമാചൽ മേഖലയിൽ ഇന്ത്യയും അതിർത്തിയിൽ നിർമാണങ്ങളും കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു.

എന്നാൽ ചൈനയ്ക്ക് അതേ നാണയത്തിൽ ഇന്ത്യയും തിരിച്ചടി നൽകുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിൽ മധ്യമേഖലയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയും വികസിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിൽ നിരീക്ഷണവും ഇന്ത്യ കൂടുതൽ ശക്തമാക്കി.

2020 ഏപ്രിലിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ തന്നെ ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ചൈനീസ് സൈന്യം ഈ മേഖലകളിൽ കൂടുതൽ സൈനിക വിന്യാസവും നടത്തിയിട്ടുണ്ട്.

അടുത്തിടെ ചൈനീസ് ഡ്രോൺ ഇന്ത്യൻ അതിർത്തിക്ക് അടുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. AR–500 C എന്ന DRONE HELICOPTER ഇന്ത്യൻ അതിർത്തിയിൽ വിന്യസിച്ചതായി ചൈനീസ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചൈന ഇവിടെയും സൈനിക കോംപ്ലക്സ് നിർമിച്ചു കഴിഞ്ഞു.

ഇന്ത്യയും ചൈനയും അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മേഖലകളിൽ ഇന്ത്യയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക ഉപകരണങ്ങളും ഇതിനായി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ FORWARD AREAകളിൽ ഇവ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു

FORWARD മേഖലയിൽ ഉള്ള സൈനികർക്ക് റേഷനും മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കുന്നതിനായി പുതിയ വാഹന സൗകര്യങ്ങളും ഉടൻ ആരംഭിക്കും. കൂടാതെ SNOW SCOOTERS, LASER DAZZLERS, NEW GEN SNIPER RIFLES എന്നിവയും ഉടൻ എത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (6 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (21 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (37 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (41 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (50 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (54 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

Malayali Vartha Recommends