മുംബൈയിലെ തടാകത്തില്‍ മുങ്ങിമരിച്ച മലയാളിയായ യുവ ഡോക്ടറുടെയും സഹോദരിയുടെയും മൃതദേഹം സംസ്‌കരിച്ചു

മുംബൈയിലെ തടാകത്തില്‍ മുങ്ങിമരിച്ച മലയാളിയായ യുവ ഡോക്ടറുടെയും സഹോദരിയുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കീര്‍ത്തി മുംബൈയിലെ ദാവഡി തടാകത്തില്‍ വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കീര്‍ത്തി ആഴമേറിയ തടാകത്തില്‍ വീഴുകയായിരുന്നു. കീര്‍ത്തി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രഞ്ജിത്തും അപകടത്തില്‍പ്പെടുകയായിരുന്നു.
കുമാരപുരം താമല്ലാക്കല്‍ ശബരിയില്‍ ഡോ രഞ്ജിത്ത്(21), സഹോദരി കീര്‍ത്തി(17) എന്നിവര്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹം ആലപ്പുഴ താമല്ലാക്കലില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. രവീന്ദ്രന്‍ദീപ ദമ്പതികളുടെ മക്കളാണ് മരിച്ച രഞ്ജിത്തും കീര്‍ത്തിയും.
നവി മുംബയില്‍ ഹൗസ് സര്‍ജനാണ് മരിച്ച രഞ്ജിത്ത്. കീര്‍ത്തി പ്‌ളസ്ടൂ വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കളടങ്ങുന്ന കുടുംബം മുംബയിലെ ഡോമ്പിവലിയില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ചയാണ് പിതാവായ രവീന്ദ്രന്‍ താമല്ലാക്കല്ലില്‍ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























