പിതാവിനെ വിളിച്ചത് പൊലീസിന് നിര്‍ണ്ണായകമായി..... ഡല്‍ഹി കൊലപാതകത്തില്‍ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം...

ഡല്‍ഹി കൊലപാതകത്തില്‍ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ് സംഭവത്തിന് ശേഷം മുങ്ങിയത് . ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിര്‍ണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്.
പതിനാറുകാരിയെ ഇരുപതോളം തവണ കുത്താനായി ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സാഹില്‍ ലഹരിക്ക് അടിമയോയെന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.
സാഹിലിനെ ദില്ലി പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ യുപിയില്‍ നിന്ന് പിടിയിലായ പ്രതിയെ രാത്രിയോടെ ദില്ലിയില്‍ എത്തിച്ചിട്ടുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























