കേന്ദ്രമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തി അദ്ദേഹം ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി; ഇന്ന് അക്രമ ബാധിത മേഖല സന്ദർശിക്കും

കേന്ദ്രമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുകയാണ്. മണിപ്പൂരിലെ സംഘർഷാവസ്ഥയ്‌ക്ക് യാതൊരു കുറവുമില്ല. ഇന്നലെ രാത്രിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. എത്തിയ ഉടനെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു അമിത് ഷാ. അവിടുത്തെ കാര്യങ്ങൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു. ഇന്ന് അക്രമ ബാധിത മേഖലകളും ഷാ സന്ദർശിക്കുവാനിരിക്കുകയാണ്. ഇംഫാലിൽ രാത്രി വൈകി ഗവർണറുമായി ഷാ കൂടിക്കാഴ്ച നടത്തി.
ഗവർണർ അനസൂയ ഉയികേയെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അദ്ദേഹം വിവിധ വിഭാഗത്തിൽ പെട്ട ജനങ്ങളുമായി സംസാരിക്കും.അമിത് ഷാ മണിപ്പൂരിൽ എത്തിയത്, മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ്. ഇംഫാലിൽ അടക്കം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുകയാണ് . ഈ സാഹചര്യത്തിലാണ്, ഷാ അവിടെ സന്ദർശിക്കുന്നത് .
ഇതുവരെ എൺപതോളം പേരായിരുന്നു സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ പിടികൂടി എന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനത്തെ സംഘർഷത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകുവാനിരിക്കുകയാണ്.
അതേസമയം, കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപങ്ങൾ മണിപ്പൂരിൽ ആഴ്ചകളായി തുടരുകയാണ്. ഇതോടെ കലാപം അമർച്ച ചെയ്യാൻ ഉരുക്കു മുഷ്ടിയുമായി സർക്കാർ രംഗത്ത് എത്തിയിരുന്നു . കലാപത്തിന് ശ്രമിച്ച 40 തീവ്രവാദികളെ സുരക്ഷാസേന കമാൻഡോ ഓപ്പറേഷനിലൂടെ വധിച്ചുവെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചിരുന്നു . സുരക്ഷാസേനയ്ക്കും പൊതുജനങ്ങള്‍ക്കും നേരെ ആക്രമണം നടത്താനൊരുങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























