കൂട്ടത്തിലുള്ളവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തി;സമരം സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കുന്നില്ല,ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായ് ബിജെപി നേതാക്കള്‍,ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പാണി പാളും,മോദിയും ഷായും ഓട്ടത്തില്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സമരം മുറുകുമ്പോള്‍ കൂട്ടത്തില്‍ നിന്ന് ബിജെപിക്ക് ഒരടി. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി BJP എംപി, സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തില്ലെന്ന് വിമര്‍ശനം. മഹാരാഷ്ട്ര ബി.ജെ.പി എം.പി പ്രിതം മുണ്ടെയാണ് ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്. താരങ്ങളുടെ സമരം ഒരു മാസം പിന്നിട്ടിട്ടും ബിജെപിയില്‍ നിന്ന് ഒരാളും ഇതുവരെ വാ തുറന്നിരുന്നില്ല. സ്ത്രീ സുരക്ഷ വാതോരാതെ പറയുന്ന നിര്‍മ്മല സീതാരാമനും സ്മൃതി ഇറാനിയുമൊക്കെ വാ മൂടിക്കെട്ടി മിണ്ടാതെ ഇരിക്കുകയായിരുന്നു. ബിജെപി എംപി തന്നെ കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുന്നു.
ഈ രീതിയില്‍ ഗൗരവമേറിയ ഒരു പരാതി ഏതെങ്കിലും സ്ത്രീ ഉന്നയിക്കുമ്പോള്‍ അത് അതിന്റേതായ ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്ന് മുണ്ടെ പറഞ്ഞു. കേസില്‍ നടപടിയുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുണ്ടെ. ഒരു എം.പി എന്ന നിലയിലല്ല, മറിച്ച് ഒരു സ്ത്രീ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്ന് പ്രിതം മുണ്ടെ പറഞ്ഞു. ഇത്തരമൊരു പരാതി ഒരു സ്ത്രീ ഉന്നയിച്ചാല്‍ അത് വ്യക്തമായി പരിശോധിക്കണം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയാകുന്നുണ്ടെന്ന് അന്താരാഷ്ട റെസിലിങ് ഫെഡറേഷന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി അവര്‍ വ്യക്തമാക്കി.
താന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗമാണ്. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ രീതിയില്‍ താരങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് അംഗീകരിക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിനാണ് ആദ്യ പരിഗണന. ഈ രീതിയിലുള്ള പ്രതിഷേധം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കരുതേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഹരിയാണയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങും താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. താരങ്ങള്‍ അവരുടെ മെഡലുകള്‍ ഗംഗയിലെറിയുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്ത് വന്നു. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു. ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഇതിനിടെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷണ്‍ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആര്‍. ബലാത്സംഗശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ ചുമത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്നും താന്‍ വേട്ടയാടപ്പെടുകയാണെന്നുമുള്ള വാദം ഇപ്പോഴും തുടരുകയാണ് ബ്രിജ്ഭൂഷണ്‍. രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ്ഭൂഷണെതിരെയുള്ളത്. ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ലൈംഗികാതിക്രമം നേരിട്ട താരങ്ങളുടെ നേരത്തെ പുറത്തുവന്ന മൊഴിയിലും ഇതേ വിവരങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 354 സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, വകുപ്പ് 354 എ ലൈംഗിക ചൂഷണം തുടങ്ങിയവ പ്രകാരമാണ് കേസ്. സമരവുമായി ശക്തമായി മുന്നോട്ടുപോകുകയാണ് ഗുസ്തി താരങ്ങള്‍. കുരുക്ഷേത്രയില്‍ ചേരുന്ന രണ്ടാമത്തെ ഖാപ് പഞ്ചായത്തില്‍ തുടര്‍നടപടികളെ കുറിച്ചുള്ള അന്തിമതീരുമാനമെടുക്കും എന്നാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. കര്‍ഷക നേതാവ് രാജേഷ് ടികായത്ത് ഉള്‍പ്പടെയുള്ളവര്‍ പഞ്ചായത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha
























