Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ഞാന്‍ ഉറങ്ങില്ല നിങ്ങളെ ഉറക്കില്ല;ബിജെപിയെ ചൊടിപ്പിച്ച് ഡികെ ശിവകുമാര്‍,മുഖ്യമന്ത്രി കസേര തട്ടിത്തെറുപ്പിച്ച ഷായോട് ഡികെ പക വീട്ടുന്നു,കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ ഞെട്ടിക്കുന്നത്,വിട്ട് കൊടുക്കാതെ കോണ്‍ഗ്രസ് വീഴാതിരിക്കാന്‍ ബിജെപി

02 JUNE 2023 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

ബിജെപിയോടുള്ള തന്റെ അടങ്ങാത്ത പ്രതികാരം തന്നെയാണ് കര്‍ണാടകയിലെ മിന്നുന്ന വിജയം. ഞാന്‍ ഉറങ്ങിയിട്ടില്ല നിങ്ങളെ ഉറക്കില്ല ബിജെപിയോട് ഡികെയുടെ മറുപടി. നിങ്ങള്‍ ഉറക്കളമളച്ചിരുന്ന് എനിക്ക് വാരിക്കുഴി തോണ്ടി എന്നാല്‍ അതില്‍ നിങ്ങളെ വീഴ്ത്താന്‍ ഞാന്‍ ഒരുമുഴം മുന്നേ കളിച്ചു. ഡികെയുടെ ഓരോ വാക്കിലും ബിജെപിയോടുള്ള വിദ്വേഷം പ്രകടമാണ്. ബിജെപിക്കെതിരെ ഈ വിജയം എനിക്ക് ആവശ്യമായിരുന്നു. ഞാനത് നേടി ഏറെ ആത്മവിശ്വാസത്തോടെയാണ് ഡികെയുടെ പ്രസ്താവനകള്‍. ഒരുചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡികെ വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വരാന്‍ പോകുന്ന രാഷ്ട്രീയ കളികള്‍ എല്ലാം വ്യക്തമാണ്.

കര്‍ണാടകയില്‍ പോര് ഡികെയും ബിജെപിയും തമ്മിലാണല്ലോ. മുന്നില്‍ നിന്ന് കോണ്‍ഗ്രസ്സിന് മിന്നും വിജയം സമ്മനിച്ചത് ഡികെ ശിവകുമാറാണ്. എന്നാല്‍ ഡികെയുടെ മുഖ്യമന്ത്രി കസേര തട്ടി തെറുപ്പിച്ചത് ബിജെപിയാണ്. അതിന്റെ കലിപ്പ് ഡികെയ്ക്കുണ്ട്. മുഖ്യമന്ത്രി കസേരയില്‍ ശിവകുമാര്‍ എത്തിയെങ്കില്‍ കേസുകള്‍ പലതും കേന്ദ്രം കുത്തിപ്പൊക്കിയേനേ. ആ പേടി കോണ്‍ഗ്രസ്സിനും ഉള്ളത് കൊണ്ടാണ് സിദ്ധരാമയ്യയ്ക്ക് നറുക്ക് വീണത്. ഡികെ ഉപമുഖ്യമന്ത്രിയായ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേന്ദ്രം ഒരു കളി കളിച്ചിരുന്നു. കര്‍ണാടക ഡിജിപി ആയിരുന്ന പ്രവീണ്‍ സൂദിനെ സിബിഐ ഡയറക്ടറാക്കി നിയമിച്ചു. അത് ഡികെയ്ക്ക് നേരെയുള്ള ബിജെപിയുടെ വജ്രായുധം തന്നെയാണ്. എന്നാല്‍ വീണാലും നാലു കാലില്‍ വന്ന് വീഴുന്ന പ്രകൃതക്കാരനാണ് ശിവകുമാര്‍. അതുകൊണ്ട് പ്രവീണ്‍ സൂദിനെ ഇറക്കിയാലും ഡികെ കളം നിറഞ്ഞാടും. ഇപ്പോഴും ശിവകുമാറിനെ ബിജെപി അണ്ടറെസ്റ്റിമേറ്റ് ചെയ്യുന്നു എന്നത് അവരുടെ വലിയ മണ്ടത്തരം. മുഖ്യമന്ത്രി കസേര ബിജെപി തട്ടിത്തെറുപ്പിച്ചാലും ഡികെയ്ക്ക് അത് വിഷയമല്ല. കാരണം കര്‍ണാടകയില്‍ പ്രബലന്‍ ഡികെയാണ്. മുഖ്യമന്ത്രി കസേരയില്‍ സിദ്ധരാമയ്യ ഇരിക്കുന്നുവെന്നേ ഉള്ളു ചാണക്യന്‍ ശിവകുമാര്‍ തന്നെ.

കര്‍ണാടകവും കേന്ദ്രവും തമ്മിലുള്ള പോര് തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് പകരം സ്വന്തമായി വിദ്യാഭ്യാസനയം രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാര്‍. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഇക്കാര്യം ഉടന്‍ നടപ്പിലാക്കുമെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.'പ്രകടനപത്രികയില്‍ പറഞ്ഞപോലെ കര്‍ണാടകയ്ക്ക് സ്വന്തമായ ഒരു വിദ്യാഭ്യാസ നയമുണ്ടായിരിക്കും. നാഗ്പൂര്‍ വിദ്യാഭ്യാസനയം ഇവിടെ നടപ്പാക്കില്ല' പുതിയ വിദ്യാഭ്യാസയത്തെ പരിഹസിച്ച് ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി. പുതിയ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വ്യക്തതവരുത്തുമെന്നും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കര്‍ണാടക പ്രതിജ്ഞാബദ്ധമാണെന്നും ഡി.കെ വ്യക്തമാക്കി. കര്‍ണാടക പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും വ്യക്തമാക്കിയിരുന്നു. 'പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് ഹാനികരവും വിദ്യാര്‍ഥി താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതില്‍ കാവിവല്‍ക്കരണത്തിന്റെ ഘടകങ്ങളുണ്ട്. ഞങ്ങളത് അംഗീകരിക്കില്ല. നിരാലംബരായ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്' സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ എന്‍ഇപിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കര്‍ണാടക കേന്ദ്ര പോര് ഇനി കനക്കും. അധികാരം കൈവിട്ട് പോയത് ബിജെപിയുടെ നാശത്തിന്റെ തുടക്കം തന്നെയാണ്. കൈവിട്ട് പോയി എന്നല്ല ഡികെ പിടിച്ചെടുത്തു എന്നതാണ് സത്യം. ബിജെപിയില്‍ നിന്ന് അധികാരം തിരികെ പിടിക്കാന്‍ ചില്ലറക്കളിയല്ല ഡികെ കളിച്ചത്. അത് തുറന്നടിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബിജെപി എന്നെ വേട്ടയാടി. എനിക്കെതിരെ വ്യാജ കേസ് ചമച്ച് തിഹാര്‍ ജയിലില്‍ അടച്ചു. ജയിലില്‍ കിടന്ന് കൊണ്ടും ഞാന്‍ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ പദ്ധതി മെനഞ്ഞു. ഉണ്ണാതെ ഉറങ്ങാതെ ഞാന്‍ പണിയെടുത്തു. കഴിഞ്ഞതവണ വൊക്കലിഗ മേഖലയില്‍ നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. ലിംഗായത്ത് സമുദായവും ഒപ്പം നിന്നു. ഒബിസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നെല്ലാം വോട്ടെത്തി. സംസ്ഥാനത്തെ സാമുദായികമായി കീറിമുറിച്ചു കാണാനില്ല. സാമുദായിക ഘടകങ്ങളെക്കാള്‍ രാജ്യത്തിന്റെ ഒരുമയാണു കാണുന്നത്.

അടിത്തറ നഷ്ടപ്പെട്ടാല്‍ പിന്നെ നിലനില്‍പ്പില്ല അതുകൊണ്ട് അടിത്തറ ശക്തിപ്പെടുത്തി. ഓരോ ഇടത്തേക്കും കോണ്‍ഗ്രസ് പ്രതിനിധികള്‍ ഓടി. ഭാര്ത ജോഡോ ഏറെ ഉപകാരം ചെയ്തു. 21 ദിവസം രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ ചെലവിട്ടു. 10 നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു ദിവസം എന്ന രീതിയില്‍ വീതിച്ചു നല്‍കി. അതനുസരിച്ചു പ്രവര്‍ത്തകരെത്തി ഒപ്പം നടന്നു. കുറച്ചു ദിവസംകൂടി നീട്ടണമെന്നും യാത്രയുടെ വേഗം കുറയ്ക്കണമെന്നും രാഹുല്‍ ഗാന്ധിയോട് ഞാന്‍ ആവശ്യപ്പെടുകപോലും ചെയ്തു. സിദ്ധരാമയ്യ അദ്ദേഹത്തിനു സാധ്യമായ രീതിയില്‍ എല്ലാം ചെയ്തു. സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചുള്ള പ്രചാരണമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. പാര്‍ട്ടി സംവിധാനം ഞാന്‍ ഏറ്റെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ ബൂത്തുതലം വരെ ഏകോപിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രണ്‍ദീപ് സുര്‍ജേവാല, കെ.സി.വേണുഗോപാല്‍ ഇവരെല്ലാം ഇതില്‍ ഒപ്പം നിന്നു. ആ പദ്ധതി വിജയിച്ചു.

കര്‍ണാടകയില്‍ ബിജെപിയുടെ കുഴിതോണ്ടിയത് അവര് തന്നെയാണ്. കഴിഞ്ഞതവണ ഭരണം പിടിക്കാന്‍ 'ഓപ്പറേഷന്‍ താമര' വഴി ശതകോടികള്‍ ബിജെപി ചെലവിട്ടു. അതു തിരിച്ചുപിടിക്കാന്‍ അഴിമതി മാത്രമായിരുന്നു അവരുടെ പോംവഴി. ജോലിയുടെയും ശമ്പളത്തിന്റെയും നിലവാരമനുസരിച്ച് കൈക്കൂലി വാങ്ങാന്‍ അവര്‍ 'റേറ്റ് കാര്‍ഡ്' ഉണ്ടാക്കി. ഐപിഎസ്, ഐഎഎസ് മുതല്‍ സാധാരണ ഉദ്യോഗസ്ഥരുടെവരെ നിയമനത്തില്‍ ഇങ്ങനെ പിരിവുനടത്തി. ബിജെപി പ്രവര്‍ത്തകനായിരുന്ന ഒരു കോണ്‍ട്രാക്ടര്‍ 40% കമ്മിഷന്‍ കൊടുത്തു പൊറുതിമുട്ടി ആത്മഹത്യ ചെയ്തു. ഇതൊക്കെ വോട്ടില്‍ പ്രതിഫലിച്ചു. മതം പറഞ്ഞുള്ള ബിജെപി നയം പാളി. അതിന് കര്‍ണാടകയില്‍ നിന്ന് കൃത്യമായ് അടി കിട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 minute ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (26 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (52 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (59 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends