വിനോദയാത്രക്കിടെ കാമുകിയോട് കാമുകന്റെ കൊടുംക്രൂരത... പോലീസ് കണ്ടതുകൊണ്ട് ജീവന്‍ കിട്ടി

വിനോദയാത്രക്കിടെ ബീച്ചില്‍ വച്ച് ലൈംഗികതക്ക് ശ്രമിച്ചപ്പോള്‍ എതിര്‍ത്ത കാമുകിയെ കൊലപ്പെടുത്താന്‍ നോക്കിയ യുവാവ് പിടിയില്‍. ടൂറിനിടെ ബീച്ച് തീരത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് കാമുകന്‍ യുവതിയോട് ലൈംഗികതക്ക് ശ്രമിച്ചത്. എന്നാല്‍ യുവതി ഇത് എതിര്‍ക്കുകയായിരുന്നു. ഇതോടെ കുപിതനായ യുവാവ് കാമുകിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കാമുകിയുടെ തല പാറയില്‍ ഇടിച്ച് പൊട്ടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ഓവുചാലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. നിലവിളികേട്ടെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. കൊലപാതക ശ്രമടക്കമുള്ള കുറ്റം ചുമത്തി മുംബൈ കല്ല്യാണ്‍ സ്വദേശി ആകാശ് മുഖര്‍ജിയെ പിടികൂടിയെന്നും പൊലീസ് വ്യക്തമാക്കി. കാമുകിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആകാശ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തതെന്നും വധശ്രമത്തിന് കേസെടുത്തതെന്നും ബാന്ദ്ര പൊലീസ് വ്യക്തമാക്കി.
സബര്‍ബന്‍ ബാന്ദ്രയിലെ ഒരു പൊതുസ്ഥലത്ത് വെച്ച് കാമുകിയുമായി ശാരീരികമായി അടുത്തിടപഴകാന്‍ യുവാവ് ശ്രമിക്കുകയായിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. യുവതി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും കാമുകനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
യുവാവും യുവതിയുടെ ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചുതന്നെ ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഒരുമിച്ച് വിനോദയാത്ര ചെയ്യുന്നതിനിടെയായിരുന്നു കാമുകന്റെ ക്രൂരത. ആദ്യം ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോയി ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഗിര്‍ഗാവ് ചൗപ്പട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം ബാന്ദ്രയിലെത്തിയപ്പോളാണ് കാമുകന്‍ മോശമായി പെരുമാറിയതും യുവതി എതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























