കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്രആഭ്യന്തര മന്ത്രി ഷായും; രാജ്യത്തെ നടുക്കിയ അപകടം

രാജ്യത്തെ നടുക്കിയ അപകടമാണ് ഒഡീഷയിൽ നടന്നിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും രംഗത്ത് വന്നിരിക്കുകയാണ് കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹം റെയിൽവേ മന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരിക്കുകയാണ്.
പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും, അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. അപകടത്തിൽ അമിത് ഷായും അനുശോചനം രേഖപ്പെടുത്തുകയുണ്ടായി . രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഖം രേഖപ്പെടുത്തുകയുണ്ടായി. ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക് സംഭവ സ്ഥലം സന്ദർശിക്കും.
അതേസമയം ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതില്‍ റെയില്‍വേ മന്ത്രാലയം 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും നല്‍കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. അപകടത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കുമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha
























