Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

കര്‍ണാടക പോയാല്‍ തെലങ്കാന പിടിക്കും;അമിത് ഷായും ടിഡിപിയുമായുള്ള കൂടിക്കാഴ്ച വെറുതെ അല്ല,ദക്ഷിണേന്ത്യയില്‍ താമര തണ്ട് ഒടിക്കുക ഡികെ നീക്കം,പിടിച്ചുകയറാന്‍ പഴുതുണ്ടാക്കി ബിജെപി,കളിയാകെ മാറുന്നു ഇനി ഷായുടെ ഗോളടി

05 JUNE 2023 07:53 PM IST
മലയാളി വാര്‍ത്ത

ബിജെപിയ്ക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കൊട്ടിയടയ്ക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്ന ഡികെയെ ഞെട്ടിച്ച് ഷായുടെ ഉഗ്രന്‍ നീക്കം. അമിത് ഷായും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച അത്ര ചെറുതായി കാണരുത്. ബദ്ധവൈരികള്‍ തമ്മില്‍ കൈ കൊടുക്കണമെങ്കില്‍ ഷായുടെ നീക്കം അത്ര ചെറുതായിരിക്കില്ല. അതും തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നായ്ഡു-ഷാ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. കണ്ണുംതള്ളി കെ ചന്ദ്രശേഖര്‍ റാവുവും ഡികെ ശിവകുമാറും. ദക്ഷിണേന്ത്യയില്‍ നിന്ന് താമര തണ്ടൊടിക്കുക എന്നതാണ് ഡികെ ലക്ഷ്യം. എന്നാല്‍ കര്‍ണാടകയില്‍ 64 സീറ്റുമായ് ഇപ്പോഴും ബിജെപിയുണ്ട് ഇപ്പോള്‍ തെലങ്കാനയിലേക്കും കയറിക്കൂടാന്‍ പഴുതുണ്ടാക്കി ഷാ-മോദി കൂട്ടുകെട്ട്.

ആന്ധ്രാപ്രദേശിനോട് വിഭജനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനീതി കാണിക്കുന്നു എന്നാരോപിച്ചാണ് ടിഡിപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സഖ്യം ഉപേക്ഷിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വരെ കൊണ്ടുവരുന്നതില്‍ ടിഡിപിയായിരുന്നു മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരന്‍' എന്ന് വിശേഷിപ്പിച്ച നായിഡു, മോദിയുടെ വിവാഹം സംബന്ധിച്ച് വരെ വലിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ടിഡിപിക്കായി ഇനി ഒരിക്കലും എന്‍ഡിഎയുടെ വാതില്‍ തുറക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. പിന്നാലെ 2019 ലെ തിരഞ്ഞെടുപ്പില്‍ ടിഡിപി തകര്‍ന്നടിഞ്ഞു. അതോടെ വീണ്ടും എന്‍ഡിഎ ക്യാംപിലേക്ക് തിരികെ പോകാന്‍ ചന്ദ്രബാബു നായിഡു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മുന്‍നിലപാടില്‍ മാറ്റമില്ല എന്നായിരുന്നു ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നത്. ഒടുവില്‍ നായ്ഡു ഇങ്ങ് താഴെ വന്നു.

തെലങ്കാനയില്‍ ബിജെപിക്ക് എല്ലാം അത്ര അനുകൂലമല്ല. കടുത്ത മോദി വിരുദ്ധനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആര്‍എസിനെ ഒതുക്കുക അത്ര എളുപ്പവുമല്ല. ബിജെപിയുടെ മിഷന്‍ സൗത്ത് പ്ലാനിന്റെ ആദ്യപടിയാണ് തെലങ്കാന. അതിനാല്‍ തന്നെ ഇവിടെ ജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പി ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എടേല രാജേന്ദറും ബന്ദി സഞ്ജയും തമ്മിലുള്ള വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. രാജേന്ദര്‍ ആവശ്യപ്പെട്ടിട്ടും പോങ്ങുലേട്ടി ശ്രീനിവാസ് റെഡ്ഡി, ജൂപ്പള്ളി കൃഷ്ണ റാവു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചത് കാറ്റ് പാര്‍ട്ടിക്ക് അനുകൂലമല്ലെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ തോല്‍വിക്ക് ശേഷം ബിജെപി സഖ്യകക്ഷികളെ തേടുകയാണ് എന്നാണ് ടിഡിപി വൃത്തങ്ങള്‍ പറയുന്നത്. തെലങ്കാനയിലെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വോട്ട് ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ പുതിയ നീക്കം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഹൈദരാബാദ് നഗരത്തില്‍ സ്ഥിരതാമസമാക്കിയ തീരദേശ ആന്ധ്രയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ടിഡിപി എന്ന പാര്‍ട്ടി അപരിചിതമല്ല. എന്നാല്‍ വിഭജനത്തിന് 10 വര്‍ഷത്തിന് ശേഷവും, ഈ കുടിയേറ്റക്കാര്‍ക്കിടയില്‍ ടിഡിപിക്ക് ഇപ്പോഴും പിന്തുണയുണ്ടോ എന്ന ഒരു ചോദ്യവും ഉദിക്കുന്നുണ്ട്. അതേസമയം ധാരാളം സീമാന്ധ്രക്കാര്‍ ഇപ്പോഴും ടിഡിപിയെ പിന്തുണയ്ക്കുന്നുണ്ട്. അത് വോട്ടാക്കുകയാണ് ഇനി ലക്ഷ്യം.

ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളിലും അതിര്‍ത്തി ജില്ലകളായ ഖമ്മം, വാറംഗല്‍, മഹ്ബൂബ് നഗര്‍ എന്നിവിടങ്ങളിലും ടിഡിപിക്ക് വലിയ പിന്തുണയുണ്ട്. 2014ല്‍ തെലങ്കാനയില്‍ 15 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപി വിജയിക്കാന്‍ കഴിഞ്ഞു. ഇതില്‍ 10 മണ്ഡലങ്ങളും ഹൈദരാബാദ്, രംഗറെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ നിന്നുള്ളവയാണ്. എന്നാല്‍ 2018 ല്‍ അതിര്‍ത്തിയായ ഖമ്മം ജില്ലയില്‍ ടിഡിപി രണ്ട് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇതിന് അര്‍ത്ഥം കുടിയേറ്റക്കാര്‍ ടിഡിപിക്ക് പകരം ടിആര്‍എസിനെ തിരഞ്ഞെടുത്തു എന്നാണ്. തെലങ്കാനയില്‍ 2018ല്‍ ടിഡിപിയെ ബിജെപി അകറ്റിനിര്‍ത്തുകയായിരുന്നു. കാരണം ഒരു 'ആന്ധ്ര പാര്‍ട്ടി'യുമായുള്ള അടുപ്പം തെലങ്കാനയിലെ തങ്ങളുടെ സാധ്യതകളെ തടസ്സപ്പെടുത്തുമെന്ന് ബിജെപി ഭയപ്പെട്ടിരുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് ഇത് തിരിച്ചറിയുന്നത്. ഫലമോ ടിആര്‍എസിന് വന്‍ ഭൂരിപക്ഷത്തില്‍ ജയവും ലഭിച്ചു.

എന്നാല്‍ ഇപ്പോള്‍ ബിജെപി, ടിഡിപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്നതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. 2018 ല്‍ ടിആര്‍എസ് ഒരു പ്രാദേശിക പാര്‍ട്ടിയായിരുന്നു. അതിനാല്‍, തന്നെ ടിഡിപിക്കെതിരെ പ്രാദേശിക വികാരം മുതലാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ടിആര്‍ആസ് ഇന്ന് ബിആര്‍എസ് എന്ന ദേശീയ പാര്‍ട്ടിയായി സ്വയം അവരോധിച്ച് കഴിഞ്ഞു. ആന്ധ്രപ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടിയായി ബിആര്‍എസ് മാറി. അതിനാല്‍ ഇത്തവണ 2018 ലെ തന്ത്രം കെസിആറിന് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഒരു പാന്‍തെലങ്കാന പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ ടിഡിപിയുമായി സഖ്യത്തിന് ശ്രമിക്കും എന്നാണ് കോണ്‍ഗ്രസിന്റെയും നിരീക്ഷണം. ടിഡിപിക്ക് വോട്ട് വിഹിതമില്ലെങ്കിലും തെലങ്കാനയിലെ മിക്ക ജില്ലകളിലും ഇപ്പോഴും കേഡര്‍മാരുണ്ട് എന്നും കോണ്‍ഗ്രസ് നേതാവ് വംശി ചന്ദ് റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം സത്യത്തില്‍ കെസിആറിനെ പരോക്ഷമായി പിന്തുണക്കുന്നതാണ്. സര്‍ക്കാരിനെതിരായ വോട്ടുകള്‍ വിഭജിക്കാന്‍ അമിത് ഷാ നായിഡുവുമായി കൂട്ടുനില്‍ക്കുകയാണ്. ഷാ-നായ്ഡു കൂട്ടുകെട്ട് ഉണ്ടാകുമോ എന്താണ് പുതിയ നീക്കങ്ങള്‍ എല്ലാം കാത്തിരുന്ന് കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

, സ്വകാര്യ ലോ കോളജുകളില്‍ അവസരം...  (15 minutes ago)

പ്ലസ് വണ്‍ പ്രവേശനത്തിന്  (27 minutes ago)

. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ ...  (47 minutes ago)

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (55 minutes ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (1 hour ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (1 hour ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (2 hours ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (2 hours ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (2 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (3 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (3 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (3 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (11 hours ago)

Malayali Vartha Recommends