കോണ്‍ഗ്രസ്സില്‍ നിന്ന് പറക്കാന്‍ സച്ചിന്‍ പൈലറ്റ്;രാജസ്ഥാനില്‍ അടിയേറ്റിരുന്ന് ഹൈക്കമാന്‍ഡ്,തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുട്ടന്‍ പണി,അധികാരത്തിന് തമ്മിലടിക്കുന്ന കോണ്‍ഗ്രസ് ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ല,അമിത് ഷായുടെ കൈകളില്‍ ആയുധം വെച്ച് കൊടുത്തു

കോണ്‍ഗ്രസ്സില്‍ നിന്ന് പൈലറ്റും പറക്കുന്നു. രാജസ്ഥാനില്‍ അടിയേറ്റുവാങ്ങി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈക്കമാന്‍ഡ് ചോദിച്ച് മേടിച്ച അടി. ഗെലോട്ടിന്റെ വാക്കും കേട്ട് സച്ചിനെ തഴഞ്ഞ സോണിയയ്ക്കും മക്കള്‍ക്കും ഉള്ള അടി. സച്ചിന്‍ കോണ്‍ഗ്രസ് വിടുന്നതോടെ നല്ലൊരു ഭാഗം എംഎല്‍എമാരും അണികളും സച്ചിന് പിന്നാലെ പോകും. ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് അടിപതറും ഇത് ബിജെപിക്ക് വീണുകിട്ടുന്ന സുവര്‍ണ്ണാവസരം. ഷായുടെ ചാണക്യ തന്ത്രം ഇനി രാജസ്ഥാനിലും. അധികാരത്തിന് തമ്മിലടിക്കുന്ന കോണ്‍ഗ്രസ് ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ല. കര്‍ണാടക കിട്ടിയതിന്റെ ആവേശത്തില്‍ മതിമറന്ന് നില്‍ക്കുമ്പോള്‍ രാജസ്ഥാനില്‍ അടി കിട്ടിയിരിക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗഹലോത്തിനേയും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും വിളിച്ച് വരുത്തി ഒരുമിച്ച് ഫോട്ടോ എടുത്ത് ഹൈക്കമാന്‍ഡ് ഒരാഴ്ച മുമ്പ് തിരിച്ചയച്ചെങ്കിലും പാര്‍ട്ടിയിലെ പിരിമുറക്കം തുടരുകയാണ്. ഭിന്നതകള്‍ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും ഒന്നിച്ച് നീങ്ങാന്‍ ധാരണയായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും അറിയിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വെടിനിര്‍ത്തല്‍ ഉണ്ടായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിരന്തരം തഴയപ്പെടുകയാണ് സച്ചിന്‍ പൈലറ്റ്. അതിന്റെ കലിപ്പ് പൈലറ്റ് പക്ഷത്തിന് നന്നേയുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലെ പുകച്ചില്‍ ആളിപ്പടര്‍ന്ന് കഴിഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിന്റെ നിര്‍ണായക നീക്കം.
സച്ചിനും ഗെലോട്ടും കാലംകുറച്ചായ് കൊമ്പുകോര്‍ത്ത് നില്‍ക്കുകയാണ്. പൈലറ്റിന് മുഖ്യമന്ത്രി കസേര കിട്ടാതിരിക്കാന്‍ ചില്ലറക്കളിയല്ല ഗെലോട്ട് കളിച്ചിട്ടുള്ളത്. ഹൈക്കമാന്‍ഡിനെ മുല്‍മുനയില്‍ നിര്‍ത്തി മുഖ്യമന്ത്രി കസേര പിടിച്ചയാളാണ് ഗെലോട്ട്. അന്നും പൈലറ്റ് താണ് കൊടുത്തു. എന്നാല്‍ എല്ലാക്കാലത്തും തന്നെയിട്ട് ചവിട്ടി താഴ്ത്താന്‍ നിന്ന് കൊടുക്കില്ലെന്ന് തുറന്നടിക്കുകയാണിപ്പോള്‍ സച്ചിന്‍. പൈലറ്റ് പോയാല്‍ അത് രാഹുലിനും കനത്ത തിരിച്ചടിയ കാരണം രാഹുലിന്റെ ഉറ്റ തോഴന്മാരായിരുന്നു ജ്യോതിരാതിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. അതില്‍ സിന്ധ്യയെ ബിജെപി നൈസാ അങ്ങെടുത്തു. പൈലറ്റിനെ നോട്ടമിട്ടെങ്കിലും കിട്ടിയില്ല. കാരണം സച്ചിന്‍ പൈലറ്റിനെ വേട്ടയാടിയിട്ടുണ്ട് ബിെജപി. സച്ചിന്റെ ഭാര്യയുടെ പേരിലായിരുന്നു ആ വേട്ടയാടല്‍. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയുടെ മകളും ഒമര്‍ അബ്ദുളളയുടെ സഹോദരിയായ സാറയാണ് സച്ചിന്റെ ഭാര്യ. സാറ അബ്ദുളള എന്ന പേര് സാറ അബ്ദുളള പൈലറ്റ് എന്നാക്കുകയായിരുന്നു. കസ്മീരില്‍ ബിജെപി സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന നേതാക്കന്മാരാണ് ഫറൂഖും ഒമര്‍ അബദ്ുള്ളയും. സച്ചിന് നേരെ ബിജെപി നേതൃത്വം സാറയുടെ കുടുംബ പശ്ചാത്തലം പലതവണ ആയുധമാക്കിയിട്ടുണ്ട്. ഭീകരരുമായ് ബന്ധമെന്ന തരത്തില്‍ വരെ സച്ചിന് നേരെ ബിജെപി ആക്രമണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് ബിജെപിയുമായ് കൈകോര്‍ക്കാന്‍ പൈലറ്റിനെ കിട്ടില്ല.
കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് സച്ചിന്‍ പൈലറ്റെന്നാണ് വിവരങ്ങള്‍. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ ദിനമായ ജൂണ്‍ 11ന് സച്ചിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കും. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരിലോ പ്രജാതന്ത്ര കോണ്‍ഗ്രസ് എന്ന പേരിലോ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം സച്ചിന്‍ നടത്തിയേക്കുമെന്നാണ് അഭ്യൂഹം. 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ അശോക് ഗഹലോത്തുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുന്ന പൈലറ്റിന്റെ പുതിയ നീക്കം രാജസ്ഥാന്‍ രാഷ്ട്രീയത്തെപുതിയ വഴിത്തിരിവിലെത്തിക്കുമെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ക്ഷേത്ര സന്ദര്‍ശനങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ദൗസയിലോ ജയ്പുരിലെ വെച്ചായിരിക്കും പൈലറ്റിന്റെ നിര്‍ണായക പ്രഖ്യാപനം. രാജേഷ് പൈലറ്റിന്റെ ചരമദിനത്തോടനുബന്ധിച്ച് ജൂണ്‍ 11ന് ദൗസയില്‍ പൈലറ്റ് ഒരു റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൈലറ്റ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതോടെ എത്ര കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നതും ഗഹലോത്ത് സര്‍ക്കാരിനെ ഇത് എങ്ങനെ ബാധിക്കുമെന്നതുമാകും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
2020ല്‍ ഗഹലോത്ത് സര്‍ക്കാരിനെതിരെ പൈലറ്റ് നടത്തിയ പരസ്യമായ വിമത നീക്കത്തില്‍ 30 എംഎല്‍എമാരുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും 19 എംഎല്‍എമാരായിരുന്നു കൂടെ നിന്നത്. ഈ വിമത നീക്കത്തോടെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനവും നഷ്ടമായത്. തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞമുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൈലറ്റ് ഗഹലോത്ത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. അജ്മിര്‍ മുതല്‍ ജയ്പുര്‍ വരെ 125 കിലോമീറ്റര്‍ പദയാത്രയും നടത്തി. ശേഷം അഴിമതി ആരോപണങ്ങളില്‍ മെയ് 31നകം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗഹലോത്ത് സര്‍ക്കാരിന് അന്ത്യശാസനവും നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരാഴ്ച മുമ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. നാല് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുനേതാക്കളേയും ഒരുമിച്ച് നിര്‍ത്തി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സച്ചിന്‍ പൈലറ്റ് പോയാല്‍ അത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ്. നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ അദ്ദേഹത്തിനൊപ്പം പോകും. ചെറുപ്പക്കാരുടെ ആവേശമാണ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ അധികാരം പിടിക്കാന്‍ അഹോരാത്രം പണിയെടുത്ത നേതാവാണ് പൈലറ്റ്. 2018ല്‍ രാജസ്ഥാനില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച് കോണ്‍ഗ്രസ് ഭരണം പിടിക്കുമ്പോള്‍ എല്ലാ കണ്ണുകളും സച്ചിന്‍ പൈലറ്റിലായിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് 2014 ല്‍ പരസ്യമായി എടുത്ത പ്രതിജ്ഞയുടെ സാക്ഷാത്കാരമായിരുന്നു സച്ചിന് രാജസ്ഥാനിലെ മിന്നുന്ന വിജയം. മുഖ്യമന്ത്രി പദം പാര്‍ട്ടി അശോക് ഗെലോട്ടിനെ ഏല്‍പ്പിക്കുമ്പോള്‍ അണികളോട് പ്രകോപനം പാടില്ലെന്ന് ആഹ്വാനം ചെയ്ത് രാഷ്ട്രീയ മര്യാദ കാണിച്ച നേതാവാണ് സച്ചിന്‍. എന്നിട്ടും ഗെലോട്ട് വേട്ടായടുകയായിരുന്ു സച്ചിനെ. അതിന് ഹൈക്കമാന്‍ഡ് കണ്ണടച്ചു. എല്ലാക്കാലത്തും ഒരാളെ ഇട്ട് തട്ടിക്കളിക്കാന്‍ ആകില്ലല്ലോ. അതാണ് രാജസ്ഛാനില്‍ പുകഞ്ഞ് നീറി ഇപ്പോള്‍ പുറത്തേക്ക് പോകുന്നത്. ഇത് കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ അടിയാണ്.
https://www.facebook.com/Malayalivartha
























