ഒഡീഷ ട്രെയ്ന്‍ ദുരന്തം മമതയെ പറപ്പിച്ച് ബിജെപി,കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തൃണമൂലിന് കലക്കന്‍ മറുപടി,അവസരം മുതലെടുത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്,ദുരന്ത മുഖത്ത് നിന്നപ്പോള്‍ കുത്തിത്തിരുപ്പ്,തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ച് മേടിച്ചു

തീവണ്ടി അപകടത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. ഇആക അന്വേഷണത്തെ അവര്‍ ഭയക്കുന്നു. മമത ബാനര്‍ജിക്കെതിരെ തൃണമൂല്‍ തട്ടകത്തില്‍ നിന്നും ബിജെപി തട്ടകത്തിലെത്തിയ സുവേന്ദു അധികാരിയുടെ ആരോപണ ശരം. ഒഡീഷ ട്രെയ്ന്‍ ദുരന്തത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റെയില്‍വേ മരണക്കണക്കില്‍ വെള്ളംചേര്‍ക്കുന്നുവെന്നും. അപകടം ഒഴിവാക്കാനുള്ള സംവിധാനം എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല തുടങ്ങി റെയില്‍വേ മന്ത്രിയെ വട്ടംകറക്കുകയായിരുന്നു. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ മമത രാഷ്ട്രീയംകളിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ തുറന്നടിക്കുന്നു. രാജ്യം ഒരു പ്രശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ അതും ജനങ്ങളെ ബാധിച്ച ഒരു പ്രശ്‌നം വരുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ടതിന് പകരം അതും കേന്ദ്രത്തെ അടിക്കാന്‍ ആയുധമാക്കുന്നു. ഇതോടെ ബിജെപിതൃണമൂല്‍ പോര് തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ മമതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി.
278 പേര്‍ കൊല്ലപ്പെട്ട ഒഡിഷ തീവണ്ടി ദുരന്തത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് അപകടത്തിന് പിന്നില്‍. സിബിഐ അന്വേഷണത്തെ അവര്‍ ഭയക്കുന്നത് അതുകൊണ്ടാണ്. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ അവര്‍ കഴിഞ്ഞ ദിവസം മുതല്‍ എന്തിനാണ് ഇത്രയധികം ആശങ്കപ്പെടുന്നതെന്നും ബിജെപി നേതാവ് കൂടിയായ സുവേന്ദു അധികാരി ചോദിച്ചു. രണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് പുറത്തുവിട്ടിരുന്നു. ഓഡിയോ ക്ലിപ്പ് മുന്‍നിര്‍ത്തിയാണ് സുവേന്ദു തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പോലീസിനെ ഉപയോഗിച്ചാണ് തൃണമൂല്‍ നേതാക്കള്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് സുവേന്ദു ആരോപിച്ചു. ഫോണ്‍ സംഭാഷണം എങ്ങനെയാണ് പുറത്തുവന്നത്. അതേക്കുറിച്ച് സിബിഐ വിശദമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു അധികാരി.
ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സത്യം പുറത്തുവരുന്നത് തടയാനുള്ള സമയമല്ല ഇതെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ജ്ഞാനേശ്വരി എക്‌സ്പരസുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിച്ചതാണ്. ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടം നടന്നിട്ട് 12 വര്‍ഷമായി. റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ ഉള്ളപ്പോള്‍ എന്തിനാണ് കേസുകള്‍ സിബിഐ അന്വേഷിക്കുന്നതെന്ന് മമത ചോദിച്ചിരുന്നു.
ഇതിനിടെ ഒഡിഷ തീവണ്ടി അപകടത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ കോണ്‍ഗ്രസിനെതിരേ കേന്ദ്ര മന്ത്രി ഹര്‍ദിപ് സിങ് പുരി. അപകടം നടന്ന സ്ഥലത്ത് 36 മണിക്കൂറും രക്ഷാപ്രവര്‍ത്തനം ഏകോപിക്കാന്‍ മുന്നിട്ടിറങ്ങിയ റെയില്‍വേ മന്ത്രിയോടാണ് രാജി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ട്രെയിന്‍ അപകടം മുംബൈയിലെ ഭീകരാക്രമണത്തോട് ഉപമിച്ച അദ്ദേഹം 'മുബൈ ഭീകരാക്രമണ സമയത്ത് സംഭവസ്ഥലത്ത് എന്‍.എസ്.ജി. ഡല്‍ഹിയില്‍ നിന്ന് മുംബൈയില്‍ എത്തിച്ചേരാന്‍ പത്തിമണിക്കൂറിലേറെ സമയമെടുത്തെന്നും' കൂട്ടിച്ചേര്‍ത്തു.
അപകടത്തിന് ശേഷം പ്രധാനമന്ത്രിയും മൂന്ന് കേന്ദ്ര മന്ത്രിമാരും സംഭവസ്ഥലത്തെത്തി. 51 മണിക്കൂറിനുള്ളില്‍ റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ആദ്യം എസ്.പി.ജി. എന്നായിരുന്നു അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് തെറ്റ് മനസിലാക്കി അദ്ദേഹം ട്വിറ്ററില്‍ എന്‍.എസ്.ജി. എന്ന് തിരുത്തി. ബാലസോറിലുണ്ടായ അപകടത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യം വലിയൊരു ദുരന്തത്തെ ഒന്നിച്ച് നിന്ന് നേരിടുമ്പോള്‍ ചിലര്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. മറ്റുചിലരാകട്ടെ വിദേശമണ്ണില്‍ ഇന്ത്യക്കെതിരേ ക്യാമ്പയിന്‍ നടത്താന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയും ചെയ്തു' മന്ത്രി പറഞ്ഞു. ഒഡിഷയിലെ തീവണ്ടി അപകടത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഓടിയൊളിക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും പെട്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെടണം' കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























