ബെംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്. ബെംഗളുരു ബസവനഗര്‍ ശോഭ സണ്‍ഫ്‌ലവറിന് എതിര്‍വശത്തെ എസ്.എല്‍.വി റസിഡന്‍സിയിലെ സ്വന്തം ഫ്‌ലാറ്റിലായിരുന്നു നീതുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഭര്‍ത്താവ് ആന്ധ്രപ്രദേശ് റാത്തൂര്‍ സ്വദേശി ശ്രീകാന്ത്. ഒന്നരവയസ്സുള്ള പുനര്‍വി ഏക മകളാണ്. നീതുവും ശ്രീകാന്തും ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് നീതുവിന്റെ വീട്ടുകാര്‍ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























