ഗുണ്ടാനേതാവ് സഞ്ജീവ് ജീവ ലഖ്‌നോ സിവില്‍ കോടതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

മുഖ്താര്‍ അന്‍സാരിയുടെ അടുത്ത അനുയായി ആയ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ ലഖ്‌നോ സിവില്‍ കോടതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. വെടിവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ വിചാരണക്കായി കോടതിയില്‍ എത്തിച്ചപ്പോഴാണ് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
അഭിഭാഷകരുടെ വേഷത്തിലാണ് കൊലയാളികള്‍ കോടതിക്കകത്ത് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജീവ് ജീവയെ കൊലപ്പെടുത്തിയ ഉടന്‍ തന്നെ ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























