അമിത് ഷാ താങ്കള്‍ വാഗ്ദാനം ചെയ്ത സമാധാനം എവിടെയാണ്? കേന്ദ്രമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ വമ്പൻ പ്രതിഷേധവുമായി കുകി വനിതാ ഫോറം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

കേന്ദ്രമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ വമ്പൻ പ്രതിഷേധം.മണിപ്പൂർ വിഷയത്തിലാണ് പ്രതിഷേധം. സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുകി വനിതാ ഫോറമാണ് പ്രതിഷേധത്തിനു പിന്നിൽ. അമിത് ഷാ വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും വനിതാ ഫോറം ആവശ്യപ്പെടുകയും ചെയ്തു . എന്തായാലും ഈ വിഷയത്തിൽ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. അവർ ഉയർത്തുന്ന പ്രധാന ആരോപണം , അമിത് ഷാ താങ്കള്‍ വാഗ്ദാനം ചെയ്ത സമാധാനം എവിടെയാണെന്നാണ്. ?
മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്വേച്ഛാധിപതി എന്നെഴുതിയ പ്ലക്കാര്‍ഡുകൾ അവർ ഏന്തിയിരുന്നു . മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം വ്യാപിക്കുന്നതും കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . മുന്‍പ് കലാപം നടന്ന സ്ഥലങ്ങളില്‍ രണ്ടു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടർന്നിരുന്നു . . കലാപം ഉണ്ടായാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അമിത് ഷാ നിര്‍ദ്ദേശം നൽകി മണിപ്പൂരില്‍ നിന്നുള്ള നാഗ എംഎല്‍എമാരുടെ സംഘം ദില്ലിയിലെത്തി. പക്ഷെ അമിത്ഷായുമായി കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ടുകളില്ല. മെയ്തി കുകി വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിനൊപ്പം മുഖ്യമന്ത്രി ബിരേന്‍സിംഗിനെ മാറ്റണമെന്നാണ് നാഗ വിഭാഗമുയർത്തുന്ന പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha
























