ഒഡിഷയിലെ ട്രെയിന്‍ ദുരന്തം... സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് നഷ്ടപരിഹാര തുക വാങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് നഷ്ടപരിഹാര തുക വാങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷവും റെയില്‍വേ മന്ത്രാലയം 10ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് തട്ടിപ്പിന് ശ്രമിച്ചത്. ജൂണ്‍ രണ്ടിനുണ്ടായ ട്രെയിന്‍ അപകടത്തില്‍ തന്റെ ഭര്‍ത്താവ് ബിജയ് ദത്ത മരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായും ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ അവകാശവാദം തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഗീതാഞ്ജലിയ്ക്ക് താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു. പക്ഷേ ഇവരുടെ ഭര്‍ത്താവ് മണിബണ്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റ് ഭയന്ന് യുവതി ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13വര്‍ഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞാണ് ജീവിക്കുന്നത്. പണം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജയ് പൊലീസിനോട് ആവശ്യപ്പെട്ടു.
ബാലസോര്‍ ജില്ലയിലെ ബഹനാഗ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ബിജയിയോട് പൊലീസ് പറഞ്ഞതായി മണിബണ്ട പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ബസന്ത് കുമാര്‍ സത്പതി പറഞ്ഞു.അതേസമയം, മൃതദേഹത്തിന് മേല്‍ വ്യാജ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി പി കെ ജെന റെയില്‍വേയോടും ഒഡീഷ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























