ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം;ബ്രിജ്ഭൂഷണെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്... സമരം താൽക്കാലികമായി പിൻവലിച്ച് ഗുസ്തിതാരങ്ങൾ..ജൂൺ 15 ന് കേസിന്റെ തൽസ്ഥിതി വിവരം താരങ്ങളെ അറിയിക്കും. ഈ മാസം 30 ന് മുൻപ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തും. നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരും

ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം;ബ്രിജ്ഭൂഷണെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്... ..ജൂൺ 15 ന് കേസിന്റെ തൽസ്ഥിതി വിവരം താരങ്ങളെ അറിയിക്കും. ഈ മാസം 30 ന് മുൻപ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തും. നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരും
ലൈംഗികാരോപണം നേരിടുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ വനിതാ ഗുസ്തിതാരങ്ങളുടെ സമരം ജൂണ്‍ 15 വരെ നിര്‍ത്തിവെച്ചു. ഗുസ്തി താരം ബജ്റംഗ് പുനിയ ആണ് ഇക്കാര്യം അറിയിച്ചത് . കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമായത്. ജൂണ്‍ 15 നു മുൻപ് ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടിയുണ്ടാകുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനം എടുത്തതെന്നും വിഷയം കര്‍ഷക നേതാക്കളുമായി ചര്‍ച്ചചെയ്യുമെന്നും ബജ്റംഗ് പുനിയ വ്യക്തമാക്കി
പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടതായി സാക്ഷി മാലിക് പറഞ്ഞു. ഗുസ്തിതാരങ്ങൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട് .
കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ബുധനാഴ്ച നടത്തിയ ചർച്ചയിൽ അഞ്ച് പ്രധാന ആവശ്യങ്ങൾ താരങ്ങൾ മുന്നോട്ടുവെച്ചു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം. ഫെഡറേഷന് തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന്റെ കുടുംബക്കാരെ മത്സരിപ്പിക്കരുത്, പ്രതിഷേധിച്ച താരങ്ങളുടെ പേരിലുള്ള എഫ്.ഐ.ആര് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവെച്ചു.
ജൂൺ 15 ന് കേസിന്റെ തൽസ്ഥിതി വിവരം താരങ്ങളെ അറിയിക്കും. ഈ മാസം 30 ന് മുൻപ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തും. നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് കായിക മന്ത്രിയെ ഗുസ്തി താരങ്ങളും അറിയിച്ചു.
താരങ്ങളുമായി ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ജൂണ്‍ 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ഫെഡറേഷന് തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 30-നകം നടത്തും. ഒരു വനിതയുടെ നേതൃത്വത്തിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു
https://www.facebook.com/Malayalivartha
























