മണിപ്പുരിൽ വെടിയേറ്റ 8 വയസ്സുകാരനുമായി പോയ ആംബുലൻസിന് തീയിട്ടു; അമ്മയും കുഞ്ഞുമടക്കം മൂന്ന് പേര്‍ വെന്തുമരിച്ചു

മണിപ്പുരില്‍ കലാപാം ശക്തിയാർജ്ജിക്കുന്നു ..ഇതിനിടെ വളരെ ദുഖകരമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഫാല്‍ വെസ്റ്റില്‍ കലാപകാരികൾ വെടിയേറ്റ 8 വയസ്സുകാരനുമായി പോയ ആംബുലന്‍സിന് തീയിട്ടു.. കുട്ടിയും അമ്മയും അയല്‍വാസിയായ സ്‌ത്രീയും വെന്തുമരിച്ചു. എഴ് വയസുകാരനായ ടോങ്‌സിങ് ഹാങ്‌സിങും അമ്മ മീന ഹാങ്‌സിങ് മെയ്‌തേയ് വിഭാഗക്കാരിയായ ലിഡിയ ലോറെമ്പം എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വെടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനായി പോകുകയായിരുന്ന ആംബുലൻസിനു അക്രമികൾ തീകൊളുത്തുകയായിരുന്നു .. അമ്മ മീനയുടെ കയ്യിലും വെടിയേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്താക്കാനുള്ള വഴിമധ്യേയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെന്തുമരിച്ചത്.
ഇംഫാലിന്റെ പടിഞ്ഞാറന്‍ മേഖലയായ ഇറോയ്‌സെംബയിലാണ് ദാരുണമായ സംഭവമുണ്ടായത്. ടെണ്‍സിങിന്റെ അമ്മ മെയ്തി വിഭാഗക്കാരിയും അച്ഛന്‍ കുക്കി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. കുടുംബം അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു. അവിടെ ഉണ്ടായ വെടിവെപ്പില്‍ ടെണ്‍സിങിന്റെ തലയ്ക്കു വെടിയേറ്റു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് കലാപകാരികള്‍ ആംബുലന്‍സിന് തീയിട്ടത്.
ഒരേ ക്യാപിനുള്ളില്‍ രണ്ട് വശങ്ങളിലായിട്ടാണ് കുകി-മെയ്‌തേയ് വിഭാഗങ്ങള്‍ താമസിക്കുന്നത് . . ഇരു വിഭാഗങ്ങളും തമ്മില്‍ ക്യാംപിനുള്ളില്‍ സംഘര്‍ഷമുണ്ടാവുകായായിരുന്നു. ഇതില്പെട്ടാണ് കുട്ടിക്കും അമ്മയ്ക്കും വെടിയേറ്റത്
ക്യാമ്പില്‍ നിന്ന് പരിക്കേറ്റ കുട്ടിയുമായി പോയ ആംബുലന്‍സിന് കുറച്ചു ദൂരം അസം റൈഫിള്‍സ് സുരക്ഷയൊരുക്കിയിരുന്നു. പിന്നീട് പോലീസ് സുരക്ഷയേറ്റെടുത്തു. എന്നാല്‍ സംഘടിച്ചെത്തിയ കലാപകാരികളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെവരികയായിരുന്നു.കുകി വിഭാഗക്കാരായ ആളുകളെ ഒഴുപ്പിക്കുന്നുവെന്ന വാര്‍ത്ത പരന്നതിന് പിന്നാലെയാണ് ഒരു വിഭാഗം സംഘടിച്ചെത്തി ആംബുലന്‍സിന് തീയിട്ടത് എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഏറ്റുമുട്ടലുണ്ടായ ദുരിതാശ്വാസ ക്യാമ്പിലും പ്രദേശത്തും സുരക്ഷ ശക്തമാക്കിയതായി അസം റൈഫിള്‍സ് അറിയിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയത് അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി.
https://www.facebook.com/Malayalivartha
























