Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

കര്‍ണാടക തോല്‍വിയില്‍ ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ്;മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് താക്കീത്,തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കുക,കര്‍ണാടക തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയം,പൂര്‍വ്വാധികം ശക്തിയോടെ തിരികെ വരണമെന്ന് നിര്‍ദ്ദേശം

08 JUNE 2023 08:05 PM IST
മലയാളി വാര്‍ത്ത

ബിജെപിയെ തിരുത്തി ആര്‍എസ്എസ്. കര്‍ണാടകയിലെ തോല്‍വിയില്‍ ബിജെപിയെ നിര്‍ത്തിപ്പൊരിക്കുകയാണിപ്പോള്‍ ആര്‍എസ്സസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍. മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോര. കര്‍ണാടകയിലെ തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയമെന്ന് ആര്‍എസ്എസിന്റെ താക്കീത്. ദക്ഷിണേന്ത്യയിലേക്കുള്ള കവാടം തുറന്ന് കിട്ടിയത് കര്‍ണാടകയിലൂടെയാണ്. എന്നാല്‍ ആ വാതില്‍ അടയ്ക്കപ്പെട്ടു. അധികാരം തിരികെ പിടിക്കുമെന്ന് അമിത് ഷാ അമിത ആത്മവിശ്വാസം വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. കാരണം കര്‍ണാടകയില്‍ ശത്രു കോണ്‍ഗ്രസ്സല്ല ഡികെ ശിവകുമാറാണ്. ബിെജപിക്ക് പോന്ന അല്ലെങ്കില്‍ ഒരുപടി മുന്നില്‍ കരുത്തനാണ് ഡികെ. തീഹാര്‍ ജയിലിലടച്ചിട്ടും മുറികൂടി പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്ന ഡികെ അധികാരം പിടിച്ചെടുത്തു. കര്‍ണാടക ഇനി കൈവിട്ട് പോകാതിരിക്കാന്‍ എന്തും ചെയ്യും ഡികെ. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ ശൈലികല്‍ മാറ്റിപ്പിടിക്കണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപിക്ക് വന്നിരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ മോദി പ്രഭാവവും ഹിന്ദുത്വ അജണ്ടയും മാത്രം പോരെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സംസ്ഥാനങ്ങളില്‍ കരുത്തുറ്റ നേതൃത്വവും പ്രാദേശിക ഘടകങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനവും ഉറപ്പാക്കണമെന്ന് ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് പരാജയം ആത്മപരിശോധനയ്ക്കുള്ള സമയമെന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി കര്‍ണാടക തെരഞ്ഞെടുപ്പിലാണ് സംസ്ഥാന നേതൃത്വത്തിനെതിരായ അഴിമതിയാരോപണങ്ങള്‍ ബിജെപിക്ക് പ്രതിരോധിക്കേണ്ടി വന്നത്. ബിജെപിക്ക് ഭരണ നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാനായില്ലെന്നും, മന്ത്രിമാര്‍ക്കെതിരായ ഭരണ വിരുദ്ധ വികാരം പരിഗണിക്കേണ്ട വിഷയമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ബിജെപി ഉത്തരേന്ത്യയില്‍ ഇറക്കുന്ന മതം പറച്ചിലും വര്‍ഗ്ഗീയത് പറയലും ദക്ഷിണേന്ത്യയില്‍ ചെലവാകില്ല. അവിടെ വാതില്‍ കൊട്ടിയടയ്ക്കും തെക്കര്. ദക്ഷിണേന്ത്യയെ ഇപ്പോഴും അണ്ടറെസ്റ്റിമേറ്റ് ചെയ്യുകയാണ് ബിജെപി. കര്‍ണാടക പിടിച്ചു പക്ഷെ അതേപോലെ കൈയ്യില്‍ നിന്ന് പോയി. അത് കൊണ്ട് കളഞ്ഞതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും ഷായും വന്ന് പോയിട്ട് പോലും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തെലങ്കാനയിലും ബിജെപിക്ക് ചവിട്ടി നില്‍ക്കാന്‍ പോലുമുള്ള സ്‌പേസ് ഇല്ല. ആന്ധ്രാപ്രദേശില്‍ അനുകൂലമായ കാറ്റ് അടിച്ചിട്ടും നിലംതൊടുന്നില്ല. ആന്ധ്ര മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിക്ക് ബിജെപി ചായ്വ് ഉണ്ട്. പക്ഷെ അതും ക്ലെച്ച് പിടിക്കുന്നില്ല. പിന്നെ തമിഴ്‌നാട് അവിടേക്ക് അടുപ്പിക്കുന്നില്ല ഡിഎംകെ. നിലംതൊടാതെ പറപ്പിക്കുന്നു. പിന്നെ കേരളം ഉണ്ടായിരുന്ന ഒരു അക്കൗണ്ട് കൂടി പൂട്ടിച്ചു. അതിനൊക്കെ കൃത്യമായ കാരണമുണ്ട്,. മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ നില്‍ക്കുന്നതാണ് ബിജെപിയുടെ തോല്‍വി. ദക്ഷിണേന്ത്യന്‍ മണ്ണ് അതിന് വളക്കൂറുള്ള ഇടമല്ല. ഇനിയും ഗിയര്‍ മാറ്റി ചവിട്ടിയില്ലെങ്കില്‍ താമര തണ്ട് ഒടിയും.

ബി ജെ പിക്ക് ശക്തമായ പ്രാദേശിക നേതൃത്വവും ഉന്നത നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന സംവിധാനവും വേണം എന്ന് ആര്‍എസ്എസ് ഓര്‍ഗനൈസര്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിഷ്മയും ഹിന്ദുത്വവും മാത്രം തിരഞ്ഞെടുപ്പിലെ വിജയമന്ത്രമായി ഉപയോഗിക്കുന്നതിലെ പോരായ്മകളാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബി ജെ പിക്ക് ശരിയായ സമയം ഇതാണ് എന്നും ഓര്‍ഗൈനസറിലെ ലേഖനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി അഴിമതി ഉയര്‍ന്നു വരുന്നു എന്നും ഓര്‍ഗൈനസര്‍ പറഞ്ഞു. ബി ജെ പി ദേശീയതല പരിപാടികളിലൂടെ വോട്ടര്‍മാരെ ആവേശഭരിതരാക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ പ്രാദേശിക തലത്തില്‍ അത് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ ബി ജെ പി പരാജയപ്പെട്ടു. ഇതാണ് തോല്‍വിയിലേക്ക് നയിച്ചത്. സിറ്റിംഗ് മന്ത്രിമാര്‍ക്കെതിരായ ഭരണ വിരുദ്ധത ബി ജെ പിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഘടകമായിരിക്കണം എന്നും ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (31 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (34 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (55 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

Malayali Vartha Recommends