സാമ്പത്തിക പ്രതിസന്ധി... ജൂണ്‍ 14 വരെ ഷെഡ്യൂള്‍ ചെയ്ത എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2023 ജൂണ്‍ 14 വരെ ഷെഡ്യൂള്‍ ചെയ്ത എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രാ തടസ്സം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും, എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ജൂണ്‍ 12 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്‌ലൈറ്റ് റദ്ദാക്കിയത്.
മെയ് 3 മുതല്‍ ആണ് ആദ്യമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍ ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങള്‍ റദ്ദാക്കാന്‍ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാ കൂടുതല്‍ ദിവസത്തേക്ക് സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.
യാത്രക്കാരുടെ എണ്ണം കുറയുന്നത് ഗോ ഫസ്റ്റിന്റെ സാമ്പത്തിക നിലയെ ബാധിച്ചു. റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം 2222 സാമ്പത്തിക വര്‍ഷത്തില്‍ 218 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ 105 മില്യണ്‍ ഡോളറിന്റെ നഷ്ടത്തേക്കാള്‍ ഇരട്ടിയായിരുന്നു ഇത്. എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങള്‍ നിലത്തിറക്കാന്‍ എയര്‍ലൈനിനെ നിര്‍ബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.
5,000ത്തിലധികം പേരാണ് ഗോ ഫസ്റ്റില്‍ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍, യുഎസ് ആസ്ഥാനമായുള്ള എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ ഡെലവെയറിലെ ഫെഡറല്‍ കോടതിയില്‍ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു.
ജെറ്റ് എയര്‍വേസി'നു ശേഷം പാപ്പര്‍ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് 'ഗോ ഫസ്റ്റ്'. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ 'ഗോ ഫസ്റ്റ്' പ്രതിവാരം 1,538 വിമാനങ്ങള്‍ സര്‍വിസ് നടത്തേണ്ടതായിരുന്നു. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























