സന്തോഷ് കുമാര്‍ സുമന്‍ സഖ്യം വിട്ടതിനു പിന്നാലെ ജെ.ഡി.യു എം.എല്‍.എ രത്‌നേഷ് സദ മന്ത്രിയായി ചുമതലയേറ്റു...

സന്തോഷ് കുമാര്‍ സുമന്‍ സഖ്യം വിട്ടതിനു പിന്നാലെ ജെ.ഡി.യു എം.എല്‍.എ രത്‌നേഷ് സദ മന്ത്രിയായി ചുമതലയേറ്റു. ഇക്കഴിഞ്ഞ 13നാണ് തന്റെ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ അവഗണിക്കുന്നുവെന്നും ജെ.ഡി.എസില്‍ ലയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും കാണിച്ച് രാജിവെച്ചത്.
തന്നെ മന്ത്രിസഭാംഗമാക്കിയതില്‍ നിതീഷ് കുമാറിന് രത്‌നേഷ് നന്ദി പറഞ്ഞു. ഇദ്ദേഹവും ദലിത് സമുദാംഗമാണ്. ''കബീര്‍ ദാസിനെയാണ് ഞാന്‍ നിതീഷ് കുമാറില്‍ കാണുന്നത്. ദലിത് ദിവസ വേതനക്കാരന്റെ മകനായ എന്നെ അദ്ദേഹം ഈ നിലയിലെത്തിച്ചു. എന്റെ വികാരം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല.
1980 മുതല്‍ എം.എല്‍.എയാണ് ജിതന്‍ രാം മാഞ്ചി. എന്നാല്‍ ദലിതരുടെ ഉന്നമനത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.തന്റെ കുടുംബത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.''-രത്‌നേഷ് ആരോപിച്ചു. സദയെ വിളിച്ചുവരുത്തിയാണ് നിതീഷ് കുമാര്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാനായി ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha























