സ്ത്രീധനം ആവശ്യപ്പെട്ട യുവാവിനെ വധുവിന്റെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു...

ഇന്ത്യയില്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി നിരോധിച്ചെങ്കിലും ഇപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യകളും നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഉത്തര്‍ പ്രദേശില്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട യുവാവിനെ വധുവിന്റെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടു. ഹാരം കൈമാറുന്നതിന് തൊട്ടുമുമ്പാണ് ഈ സംഭവവികാസങ്ങളെല്ലാം നടക്കുന്നത്.
സംഭവത്തിന്റെ വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രസ്തുത വീഡിയോയില്‍ വരനായ അമര്‍ജീത്തിനെ വധുവിന്റെ വീട്ടുകാര്‍ പിടിച്ചു മരത്തില്‍ കെട്ടിയിട്ടിരിക്കുന്നത് കാണാം. നിരവധിപ്പേര്‍ ഇയാള്‍ക്ക് ചുറ്റുമായി നില്‍ക്കുന്നുണ്ട്. എന്തെങ്കിലും ഒരു വ്യവസ്ഥയിലെത്താന്‍ ഇരു വീട്ടുകാരും പരാജയപ്പെട്ടതോടെ മണിക്കൂറുകളോളം യുവാവ് മരത്തില്‍ കെട്ടിയിട്ട നിലയില്‍ തുടര്‍ന്നു.
സംഭവത്തിന് പിന്നാലെ അമര്‍ജീത്തിന്റെ സുഹൃത്തുക്കളും പ്രകോപിതരായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പൊലീസ് എത്തിയാണ് യുവാവിനെ ഒടുവില്‍ മരത്തില്‍ നിന്നും കെട്ടഴിച്ച് മോചിപ്പിച്ചത്. രണ്ട് വീട്ടുകാരെയും പിന്നാലെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. എങ്കിലും, എന്തെങ്കിലും ഒരു വ്യവസ്ഥയിലെത്താന്‍ അപ്പോഴും ഇരുവീട്ടുകാര്‍ക്കും സാധിച്ചില്ല. അമര്‍ജീത്ത് വിവാഹവേദിയില്‍ വച്ച് സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത് എന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ മന്താധ പറഞ്ഞു.
https://www.facebook.com/Malayalivartha























