കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. എന്നാല്‍ ബംഗാളില്‍ സി.പി.എമ്മുമായി കൈകോര്‍ത്ത ശേഷം തൃണമൂലിന്റെ പിന്തുണ തേടി വരരുതെന്നും മമത പറഞ്ഞു. 24 പര്‍ഗാനയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി.
ഇന്ന് ബംഗാളില്‍ സമാധാനമില്ലെന്ന് പറയുന്നവര്‍ സി.പി.എം ഭരണകാലത്ത് ഇവിടുത്തെ അവസ്ഥയെന്തായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് മമത പറഞ്ഞു. ബംഗാളിലെ അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അല്ല. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തൃണമൂലിന് നഷ്ടമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി നടന്ന വ്യാപക ആക്രമണത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഗവര്‍ണര്‍ നടുക്കം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മമതയുടെ പ്രതികരണം. ജൂണ്‍ 23 ന് പട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























