സെന്തിൽ ബാലാജിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരനെയും എൻഫോഴ്‌സ്‌മെന്റ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും; ആദായ നികുതി വകുപ്പിന് പിന്നാലെ ഇഡിയും സമൻസ് അയച്ചു

തമിഴ്നാട്ടിൽ വൻകോളിളക്കം നടക്കുകയാണ്.ഒരർത്ഥത്തിൽ പറഞ്ഞാൽ എൻഫോഴ്‌സ്‌മെന്റ്റ് ഡയറക്ടറേറ്റ് തമിഴ്നാടിനെ ഉഴുതുമറിക്കുകയാണ് എന്ന് നമുക്ക് പറയാവുന്നതാണ് . ഇപ്പോൾ ഇതാ മറ്റൊരു നിർണായക നീക്കം നടത്തുകയാണ് ഇ ഡി. സെന്തിൽ ബാലാജിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ നിർമ്മലയെ ചോദ്യം ചെയ്യുവാനൊരുങ്ങുകയാണ് . സഹോദരൻ അശോക് കുമാറിനും സമൻസ് അയച്ചിരിക്കുകയാണ് ഇഡി.
സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ഇന്നലെ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് ഇഡി സമൻസ് അയച്ചിരുന്നു . ആദായ നികുതി വകുപ്പിന് പിന്നാലെയാണ് ഇഡിയും സമൻസ് അയച്ചത്.
മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകി.
ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കുവാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ഇപ്പോൾ ജയിൽ വകുപ്പിനാണ് സുരക്ഷാ ചുമതലയുണ്ടായിരുന്നത്.15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചത്. പഠിച്ചത്. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കുവാനുള്ള സാധ്യത കൂടുതലാണ് . സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാർ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയിട്ടെ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു .
https://www.facebook.com/Malayalivartha























