സിപിഐഎം എം പിയായ വിമർശിച്ച കുറ്റത്തിന് തമിഴ്നാട് ബിജെപി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

മാധ്യമങ്ങൾക്കെതിരെ സിപിഎം സ്വീകരിക്കുന്ന നിലപാട് വളരെയധികം വിമർശന വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ . എന്നാൽ ഇപ്പോൾ ഇതാ തമിഴ്‌നാട്ടിൽ നിന്നും ഒരു വിവരം പുറത്ത് വരികയാണ്. തമിഴ്നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. . മധുര എംപിക്കെതിരായ ട്വീറ്റുമായി ബന്ധപെട്ടാണ് എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുന്‍പ് സൂര്യ സിപിഐഎം എം പിയായ വെങ്കിടേശനെതിരെ പ്രസ്താവന പുറത്തിറക്കിയിരുന്നു . മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചുവെന്നും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ് ജി സൂര്യ ആരോപണമുന്നയിച്ചിരുന്നു
എംപിക്ക് എഴുതിയ കത്തില്‍ സൂര്യ ഈ സംഭവത്തില്‍ വിമര്‍ശനംഉന്നയിച്ചിരുന്നു . സിപിഐഎം സൈബര്‍ പൊലീസിന് പരാതി നല്‍കി. ഗൂഡല്ലൂരില്‍ നടന്ന സംഭവത്തെ മധുരയില്‍ നടന്നതായി തെറ്റിധരിപ്പിക്കുന്ന പരാമര്‍ശം നടത്തി എന്നു സിപിഎം പരാതി. സിപിഐഎം നേതാവിനെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും സിപിഎം പരാതിപ്പെട്ടിരുന്നു. ഈ കേസിലാണ് എസ് ജി സൂര്യയെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























