ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ 15 ദിവസം സ്‌കൂളുകള്‍ അടച്ചിടും

ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ 15 ദിവസം സ്‌കൂളുകള്‍ അടച്ചിടും. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും സ്‌കൂള്‍ അധികൃതരുമായി നടന്നചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് നേരത്തേ തീരുമാനത്തിലെത്തിയിരുന്നു.
ഗതാഗത പരിഷ്‌കരണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ജനുവരി 1 മുതല്‍ 15 വരെയാണ് വിദ്യാലയങ്ങള്‍ അടച്ചിടും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാവൂ എന്ന നയം നടപ്പിലാക്കുമ്പോള്‍ പൊതുഗതാഗതത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കേണ്ടിവരും. നിലവില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പേറേഷന്റെ 2000 ബസുകളാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ഉപയോഗിക്കുന്നത്. ഈ ബസുകള്‍ പുതിയ ട്രാഫിക് പരിഷ്‌കരണത്തിന് ഉപയോഗിക്കും. അധികമായി ഓടുന്ന ഈ 2000 ബസുകളില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ സര്‍ക്കാര്‍, അണ്‍ എയിഡഡ്, എയിഡഡ് സ്‌കൂളുകള്‍ക്കും അവധിക്കാലം സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നിരക്ക് അപകടകരമായി ഉയര്‍ന്നുവെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ നിരത്തിലിറക്കാവൂ എന്ന നിയമം നടപ്പിലാക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























