സോണിയ കള്ളിയും രാഹുല്‍ മണ്ടനുമാണെന്നും ജസ്റ്റിസ് കട്ജുവിന്റെ വിമര്‍ശനം

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അതിനിശിതവിമര്‍ശനം. സോണിയ കള്ളിയാണെന്നും രാഹുല്‍ മണ്ടനാണെന്നും കട്ജു തുറന്നടിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയയും രാഹുലും പട്യാല ഹൗസ് കോടതിയില്‍ ഹാജരായ സാഹചര്യത്തിലായിരുന്നു കട്ജുവിന്റെ പരാമര്‍ശം . ഇന്ത്യയില്‍ നിന്നും കോടിക്കണക്കിന് രൂപ സോണിയ കട്ടുമുടിച്ചുവെന്നും അത് വിദേശത്ത് ഡോളറാക്കി സൂക്ഷിച്ചിരിക്കുകയാണെന്നും കട്ജു ആരോപിക്കുന്നു.
ഇന്ത്യന്‍ ജനത കേസിനോട് വൈകാരികമായി പ്രതികരിക്കുകയും സോണിയയും രാഹുലും ചെയ്ത കൊള്ളരുതായ്മകള്‍ മറക്കുകയും ചെയ്യുമെന്നാണ് അവര്‍ കരുതുന്നതെന്നും കട്ജു പറയുന്നു .ഇതിനു വേണ്ടി ജാമ്യമെടുക്കാതിരിക്കാന്‍ പോലും അവര്‍ ശ്രമിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ് ഇന്ദിരയോടുള്ള സഹതാപത്തില്‍ പിന്നീട് തിരിച്ചു വന്നതു പോലെ തിരിച്ചു വരാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























