ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ജാമ്യം, ജാമ്യം നല്‍കിയത് അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടില്‍

അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കിയ ജാമ്യേപക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. മൂന്നു മണിയോടെയാണ് ഇരുവരും പട്യാല ഹൗസ് കോടതിയിലെത്തിയത്.
ഇരുവര്‍ക്കും സെഡ് കാറ്റഗറി സുരക്ഷ ഉള്ളതിനാല്‍ കോടതിപരിസരം എസ്.പി.ജി. കമാന്‍ഡോകളുടെ നിയന്ത്രണത്തിലായിരുന്നു. ഇരുവരും കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് രാജ്യസഭയിലെ പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദിന്റെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























