സോണിയ കള്ളിയും രാഹുല്‍ മണ്ടനുമാണെന്ന് കട്ജു

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കെതിരെയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും ജസ്റ്റിസ് മാര്‍ക്കേണ്ഡയ കട്ജുവിന്റെ രൂക്ഷ വിമര്‍ശനം. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയയും രാഹുലും പട്യാല ഹൗസ് കോടതിയില്‍ ഹാജരായ സാഹചര്യത്തിലായിരുന്നു കട്ജുവിന്റെ വിമര്‍ശനം.
സോണിയ കളളിയും രാഹുല്‍ മണ്ടനുമാണ്. ഇന്ത്യയില്‍ നിന്നും കോടികണക്കിന് രൂപ കട്ടുമുടിച്ച സോണിയ അത് വിദേശത്ത് ഡോളറാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ജനത കേസിനോട് കൊള്ളകുതായ്മകള്‍ മറക്കുകയും ചെയ്യുമെന്നാണ് അവര്‍ കരുതുന്നത്.
ഇതിന് വേണ്ടി ജാമ്യമെടുക്കാതിരിക്കാതിരിക്കാന്‍ പോലും അവര്‍ ശ്രമിച്ചേക്കാം. അടിയന്തരാവസ്ഥയ്ക്ക് ശേ,ം തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ് ഇന്ദിരയോടുള്ള സഹതാപത്തില്‍ പിന്നീട് തിരിച്ച് വന്നത് പോലെ വരാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കട്ജു ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























