ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അഞ്ജാതകേന്ദ്രത്തിലേക്ക് മാറ്റി

ഡല്‍ഹി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതനാകുന്നതിന് മുന്നോടിയായാണ് ഇയാളെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവായ പ്രതിയെ ജയില്‍മോചിതനാക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതിനിടെയാണ് ഇയാളെ മനപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന് മാറ്റിയത്.
വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പൂരിലേക്ക് ഇയാളെ മാറ്റിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥരീകരണമില്ല. ഇയാള്‍ നാളെ ജയില്‍മോചിതനാകും. അതേസമയം പ്രതിയെ കുടുംബത്തോടൊപ്പം അയയ്ക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിന് ശേഷം തീരുമാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























