സോണിയയെയും രാഹുലിനെയും കോടതിക്കു മുന്നില്‍ എത്തിച്ചതില്‍ അഭിമാനമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കോടതിക്കു മുന്നില്‍ എത്തിച്ചതില്‍ അഭിമാനമുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ ബിജെപിയില്‍ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സ്വാമി പറഞ്ഞു
. ജാമ്യം ലഭിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിക്കാനും സ്വാമി മറന്നില്ല. സോണിയയും രാഹുലും ജാമ്യം എടുക്കാന്‍ തീരുമാനിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ഇരുവരുടെയും ധൈര്യം എവിടെപ്പോയെന്നും സ്വാമി പരിഹസിച്ചു. 2016ല്‍ സോണിയയ്ക്കും രാഹുലിനും ജയിലില്‍ പോകേണ്ടി വരുമെന്നും സ്വാമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























