നെഹ്‌റുവിന്റെ ഓര്‍മകളെ ബി.ജെ.പി സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് എ.കെ ആന്റണി

ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകളെ ബി.ജെ.പി സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് എ.കെ ആന്റണി. നാഷണല്‍ ഹെറാള്‍ഡ് കേസിന് പിന്നില്‍ പ്രതികാര രാഷ്ട്രീയമാണ്. ഇതിനെതിരെയുള്ള സമരം ശക്തമാക്കും. ബ്രിട്ടീഷുകാരുടെ മര്‍ദ്ദനം അതിജീവിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച്ച നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാട്യാല ഹൗസ് കോടതിയില്‍ ജാമ്യം നിന്നത് എ.കെ ആന്റണിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























