നിര്‍ഭയയുടെ രക്ഷിതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റടിയിലെടുത്തു

നിര്‍ഭയയുടെ രക്ഷിതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റടിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കുന്നതില്‍ പ്രതിഷേധിച്ചതിനാലാണ് അറസ്റ്റ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുന്നില്‍ പ്രതിഷേധ ധരണ നടത്തിയതിനാലാണ് അറസ്റ്റ്. ഏതാനും മണിക്കൂറിന് ശേഷം ഇവരെ പോലീസ് വിട്ടയച്ചു.
അതേസമയം, നിര്‍ഭയയുടെ മാതാപിതാക്കള്‍ അറസ്റ്റിലായതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടുക്കം രേഖപ്പെടുത്തി. ഡല്‍ഹി പൊലീസിന്രെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും ഇരുവരെയും മോചിപ്പിക്കുന്നതിനായി പൊലീസ് കമ്മീഷണറോട് സംസാരിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























