തെലുങ്ക് സിനിമാ താരം രംഗനാഥ് ആത്മഹത്യ നിലയില്‍ കണ്ടെത്തി

തെലുങ്ക് സിനിമാ താരം രംഗനാഥ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ കവിദിഗുഡയിലുള്ള അദേഹത്തിന്റെ വീട്ടിലാണ് ആത്മത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ ഒരു സ്വകാര്യ പരിപാടിക്ക് ക്ഷണിക്കാനെത്തിയ സാംസ്‌കാരിക സംഘടനയുടെ പ്രതിനിധികളാണ് രംഗനാഥിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഡോര്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏകാന്തതയും വിഷാദവുമാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. രംഗനാഥ് ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ \'വിധി\' എന്ന് എഴുതിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രംഗനാഥ് ഒരു വാടക വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.
2009ല്‍ രംഗനാഥിന്റെ ഭര്യ മരിച്ചതോടെ അദേഹം വിഷാദരോഗത്തിന് അടിമയായിരുന്നു. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രംഗനാഥ് ചെന്നൈയിലാണ് ജനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























