ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് മുകുള്‍ വാസ്‌നിക്

രമേശ് ചെന്നിത്തല കത്ത് അയച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും കത്ത് ഹൈക്കമാന്റ് വരെ എത്തി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത്തരത്തില്‍ ഒരു കത്ത് ഹൈക്കമാന്റില്‍ എത്തിയിട്ടിലെന്ന് എഐസിസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നുവെന്ന് ആരോപിച്ച് ചെന്നിത്തല ഹൈക്കമാന്‍ഡിനു അയച്ചു എന്ന് പറയപ്പെടുന്ന കത്തിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
കത്ത് താന്‍ അയച്ചിട്ടിലെന്നും വ്യാജ കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ പ്രശ്‌നത്തില്‍ തനിക്ക് അഭിപ്രായമുണ്ടെന്നും അത് പറയേണ്ട വേദികളില്‍ പറയുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























