ഹരിയാനയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പന്ത്രണ്ടാം ക്ലാസ് പാസാകണം

ഹരിയാനയില്‍ ജനപ്രതിനിധിയാകാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതിന് പിന്നാലെയാണ് നഗരസ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസ് ആക്കാനുള്ള പുതിയ തീരുമാനം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആക്കാനുള്ള തീരുമാനം സുപ്രീം കോടതി ശരി വച്ചിരുന്നു. ഇതിലൂടെ നിരക്ഷരര്‍ മത്സരിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് കോടതി പരാമര്‍ശം.
ഹരിയാനയിലെ മുനിസിപ്പല്‍ കമ്മറ്റികള്‍, കൗണ്‍സിലുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് മത്സരിക്കാന്‍ 12ാം ക്ലാസ് വേണമെന്ന്ഹരിയാന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അറിയിച്ചു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നും എം.ജി ഓഫീസ് അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























