മോദിയ്ക്കു പരിഭാഷ ചെയ്യാന്‍ ഇനിയും തയ്യാറെന്ന് സുരേന്ദ്രന്‍

മനോരമ ന്യൂസ് ഫേസ്ബുക്ക്ഡ് പരിപാടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു പരിഭാഷ ചെയ്യാന്‍ ഇനിയും താന്‍ തയ്യാറാണെന്നു കെ. സുരേന്ദ്രന്‍.
താന്‍ പത്താം ക്‌ളാസ് വരെ മാത്രം ഹിന്ദി പഠിച്ച വ്യക്തിയാണ്. പ്രീ ഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും ഹിന്ദി പഠിച്ചിട്ടുമില്ല. ഒരു ഹിന്ദി പണ്ഡിതനൊന്നുമല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നത്തെ പരിപാടി അവസാനിക്കുന്നതിനു മുന്‍പ് തന്നെ തന്റെ മൊബൈല്‍ ഫോണില്‍ മെസേജുകള്‍ വന്നു തുടങ്ങിയിരുന്നു വെന്നും വളരെ മനോഹരമായ പരിഹാസങ്ങള്‍ താന്‍ നന്നായി ആസ്വദിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഒരു എംഎല്‍എ ആയ വി.ടി ബല്‍റാം വളരെ മോശമായ ഭാഷയിലാണ് ബിജെപി നേതാക്കളെ പരാമര്‍ശിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























