ദ്വാരകയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്ന് പത്തു മരണം

പടിഞ്ഞാറന്‍ ഡല്‍ഹിക്ക് സമീപം ദ്വാരകയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നു വീണു പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഒരു മൃതദേഹം കണ്ടെത്തി. പൈലറ്റും സഹപൈലറ്റുമടക്കം മരിച്ചു എന്നാണ് സൂചന. സാങ്കേതിക വിദഗ്ധരടക്കം 10 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്നു രാവിലെ 9.50 നാണ് സംഭവം.
ബിഎസ്എഫ് ഉദ്യോഗസ്ഥരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എഫിന്റെ സൂപ്പര്‍ കിംഗ് ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. മൂടല്‍ മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.
വിമാനം പറന്നു ഉയര്‍ന്നു കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ അനുവാദം ചോദിച്ചിരുന്നു. ഇതിനു ശ്രമിക്കുന്നതിനിടെ സമീപത്തെ മതിലില്‍ ഇടിച്ച് റയില്‍വേ പാളത്തിന് സമീപം വീഴുകയായിരുന്നു. ജനവാസമേഖലയിലാണ് അപകടം.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 18 അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























