വിദേശ ഗവേഷകയെ പീഡിപ്പിച്ച പ്രൊഫസറെ ജെ.എന്‍.യു പുറത്താക്കി

തന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പുറത്താക്കി.
സര്‍വകലാശാല അന്വേഷണ കമ്മിറ്റി യുവതിയുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഇന്ന് അടിയന്തരമായി ചേര്‍ന്നാണ് തീരുമാനം എടുത്തത്.
പ്രൊഫസര്‍ക്ക് കീഴില്‍ സോഷ്യോളജിയില്‍ ഗവേഷണത്തിനെത്തിയ യുവതിയ്ക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയത് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കമ്മിറ്റിയാണ്.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മിറ്റി ശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചത്.
ഏറ്റവുമധികം ലൈംഗികാതിക്രമ പരാതികളുണ്ടായ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ജെ.എന്‍.യു വിമര്‍ശനമേറ്റ് വാങ്ങുമ്പോഴാണ് പുതിയ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























