പശു: യാഹൂ ഇന്ത്യയുടെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍

ഇന്ത്യയിലെ പ്രമുഖ വ്യക്തികളെ പിന്തള്ളി യാഹൂ ഇന്ത്യയുടെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയറായി പശു തെരഞ്ഞെടുക്കപ്പെട്ടു. യാഹൂ ഇന്ത്യയുടെ 2015 ഇയര്‍ റിവ്യൂ ആണ് പശുവിനെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്.
അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പേഴ്‌സനാലിറ്റി ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബീഫ് നിരോധനത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പശുവിനെ സംബന്ധിച്ച ചര്‍ച്ച രാജ്യത്ത് സജീവമായത്. ദാദ്രി കൊലപാതകവും തുടര്‍ന്നുണ്ടായ അസഹിഷ്ണുതാ പരാമര്‍ശങ്ങളുമാണ് പശുവിനെ സജീവ ചര്‍ച്ചയിലേക്കെത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പശുവിനെ പേഴ്‌സനാലിറ്റി ഓഫ് ദി ഇയറായി തെരഞ്ഞെടുത്തതെന്ന് യാഹു ഇന്ത്യ വക്താക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇയര്‍ റിവ്യൂവില്‍ അരവിന്ദ് കെജരിവാളിനേയും നിതീഷ് കുമാറിനേയും ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാഹുവില്‍ തെരഞ്ഞ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. ഐഎസ്, അബ്ദുള്‍ കലാമിന്റെ മരണം, ഷീന ബോറ കൊലക്കേസ്, വ്യാപം അഴിമതി എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മറ്റു വിഷയങ്ങള്‍. തുടര്‍ച്ചയായി നാലാം തവണയും സണ്ണി ലിയോണ്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ യാഹുവില്‍ തെരഞ്ഞ നടി. കത്രീന കൈഫും ദീപിക പദുക്കോണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സല്‍മാന്‍ ഖാനും ഹണി സിങുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞ പുരുഷ താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























