കല്യാണത്തിനെന്നു പറഞ്ഞ് വാടകക്കെടുത്തു....വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ഷൂട്ടിംഗ്; 28 പേര്‍ പിടിയില്‍

വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ചിത്രീകരിച്ച സംഭവത്തില്‍ 28 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് സ്ത്രീ മോഡലുകളും അഞ്ച് പുരുഷ മോഡലുകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ രണ്ട് സംവിധായകരുംഅറസ്റ്റിലായിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഇടാനുള്ള നീലചിത്ര നിര്‍മാണത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
കൊല്‍ക്കത്തയിലെ ബിധാനഗറിലലെ സാള്‍ട്ട് തടാകത്തിന് സമീപമുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തായിരുന്നു നീലച്ചിത്ര നിര്‍മാണം. സംഘത്തിന് സഹായം നല്‍കിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിന്റെ ഉടമയും അറസ്റ്റിലായിട്ടുണ്ട്. 7,500 രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തത്. കുളിമുറിയിലും കിടപ്പുമുറിയിലുമായി ഷൂട്ടിംഗ് നടക്കവെയാണ് പോലീസ് സംഘത്തെ പിടികൂടിയത്.
മോഡലുകള്‍ക്ക് ഒരു ദിവസത്തെ ഷൂട്ടിന് 1,000 രൂപയാണ് നല്‍കിയിരുന്നതെന്നാണ് വിവരം. വിലകൂടിയ ക്യാമറകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ദിവസം 35,000 രൂപ വാടാക കൊടുത്ത് കൊണ്ടുവന്ന ക്യാമറകളായിരുന്നു അവ. ഒരു ദിവസം 87,000 രൂപ ചിലവാക്കിയാണ് ഷൂട്ടിംഗ് നടന്നിരുന്നത്.
അതേസമയം ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിംഗിനായാണ് തങ്ങള്‍ ഇവിടെ എത്തിയത്. നീലച്ചിത്രമാണിതെന്ന് പോലീസ് എത്തുമ്പോഴാണ് തങ്ങള്‍ അറിയുന്നതെന്നും മോഡലുകള്‍ പറഞ്ഞു. എന്നാല്‍ നീലച്ചിത്ര നിര്‍മാണമാണ് നടന്നതെന്നും തങ്ങള്‍ക്ക് അതിന്റെ എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























